KeralaLatest NewsNews

ഹെല്‍മെറ്റ് ധരിക്കാത്ത ജനപ്രതിനിധിയെ ഫൈനടപ്പിച്ച് എസ്ഐ; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കൊല്ലം: ഹെല്‍മെറ്റ് ധരിക്കാത്ത ജനപ്രതിനിധിയെ ഫൈനടപ്പിച്ച് എസ്ഐ. ഹെല്‍മെറ്റ് ധരിക്കാത്തതിന് പോലീസിനോട് തട്ടിക്കയറിയ ശാസ്താംകോട്ട പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൃഷ്ണകുമാറിനെ കൊണ്ടാണ് എസ്ഐ ഫൈനടപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. റോഡ് നിയമങ്ങള്‍ മീന്‍കാരനും കൂലിപ്പണിക്കാര്‍ക്കും മാത്രമല്ല അത് ജനപ്രതിനിധികള്‍ക്കും ബാധകമാണെന്ന് പറഞ്ഞ് മനസിലാക്കുകയും എസ്ഐ അവിടെ വെച്ച് തന്നെ പിഴ ചുമത്തുകയും ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഹെല്‍മറ്റില്ലാത്തതിനാല്‍ കൈകാണിച്ച പോലീസുകാരനോട് ഞാന്‍ ജനപ്രതിനിധിയാണെന്ന് നിങ്ങള്‍ എസ്ഐയോട് പറഞ്ഞാല്‍ മതിയെന്നായിരുന്നു മറുപടി. വണ്ടിക്ക് കൈകാണിച്ചതിന് പോലീസുകാരനോട് കൃഷ്ണകുമാര്‍ തട്ടിക്കയറുന്നതും വീഡിയോയില്‍ കാണാം. വീഡിയോ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

https://www.facebook.com/kamalpaashaonline/videos/197863311265018/?t=0

shortlink

Related Articles

Post Your Comments

Related Articles


Back to top button