KeralaLatest NewsIndia

സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്ത കുറുമ്പ ഭഗവതിക്കാവ് ഭക്തര്‍ ഒറ്റ രാത്രികൊണ്ട് പുനര്‍ നിര്‍മ്മിച്ചു

കോഴിക്കോട് നഗരത്തില്‍ ഇരുട്ടിന്റെ മറവില്‍ ക്ഷേത്രം തകര്‍ത്തിട്ടും പ്രതികളെ പിടികൂടുന്നതില്‍ പോലീസ് അലംഭാവം കാണിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.

കോഴിക്കോട്: സാമൂഹ്യ വിരുദ്ധര്‍ ആക്രമിച്ചു തകര്‍ത്ത കുറുമ്പ ഭഗവതിക്കാവ് ക്ഷേത്രം ഭക്തജനങ്ങള്‍ പുനര്‍ നിര്‍മ്മിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് കാവിലെ പ്രതിഷ്ഠയടക്കം തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്. ഇന്ന് പുലര്‍ച്ചയോടെ തറയും പ്രതിഷ്ഠയും പുനസ്ഥാപിച്ചു ഭക്തര്‍ വീണ്ടും ആരാധന തുടങ്ങി.കോഴിക്കോട് നഗരത്തില്‍ ഇരുട്ടിന്റെ മറവില്‍ ക്ഷേത്രം തകര്‍ത്തിട്ടും പ്രതികളെ പിടികൂടുന്നതില്‍ പോലീസ് അലംഭാവം കാണിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.

പൗരത്വ നിയമഭേദഗതിയിൽ രാഹുല്‍ ഗാന്ധിയുമായി സംവാദത്തിന് തയ്യാർ, സ്ഥലവും തിയ്യതിയും രാഹുലിന് തീരുമാനിക്കാം : അമിത് ഷാ

തകര്‍ക്കപ്പെട്ട ക്ഷേത്രക്കാവ് സന്ദര്‍ശിച്ച സ്വാമി ചിദാനന്ദപുരി അക്രമികളെ ഉടന്‍ പിടി കൂടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഒരൊറ്റ രാത്രി കൊണ്ടാണ് തകര്‍ക്കപ്പെട്ട ക്ഷേത്രത്തറ പുനസ്ഥാപിക്കപ്പെട്ടത്. ഭക്തജനങ്ങള്‍ തന്നെ സ്വരൂപിച്ച പണം കൊണ്ടാണ് ക്ഷേത്ര കാവ് പുനര്‍നിര്‍മ്മിച്ചിരിക്കുന്നത്.

shortlink

Post Your Comments


Back to top button