Kerala

ഏറ്റുമുട്ടലിനൊടുവിൽ മാവോയിസ്റ്റ് ഭീകരന്‍ പിടിയില്‍

റാഞ്ചി: ജാര്‍ഖണ്ഡില്‍ സുരക്ഷാ സേനയും കമ്മ്യൂണിസ്റ്റ് ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിനൊടുവിൽ മാവോയിസ്റ്റ് ഭീകരനെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡിലെ ചായ്‌സബ പ്രദേശത്താണ് സംഭവം. ഇയാളുടെ പക്കല്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതായാണ് സൂചന. പ്രദേശത്ത് മാവോയിസ്റ്റ് ഭീകരരുടെ സാന്നിധ്യമുള്ളതായി പോലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയ്ക്കിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. പരിശോധനയില്‍ 9 എംഎം പിസ്റ്റലും, ഒരു ബാരല്‍ തോക്കും, വെടിയുണ്ടകളും കണ്ടെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button