KeralaLatest NewsNews

എംബിബിഎസ് പരീക്ഷയില്‍ മാറ്റം : പുതിയ പരിഷ്‌കാരം ഇങ്ങനെ

തിരുവനന്തപുരം : എംബിബിഎസ് പരീക്ഷ രീതിയില്‍ മാറ്റം. സിലബസ് പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി എംബിബിഎസ് പരീക്ഷാരീതിയിലും മാറ്റംവരുത്തുന്നു. ഒന്നോ രണ്ടോ വിഷയങ്ങള്‍ക്ക് തോറ്റാലും വിദ്യാര്‍ഥികള്‍ക്ക് ഒരുവര്‍ഷം നഷ്ടമാകാതിരിക്കാനുള്ള സേ പരീക്ഷ എംബിബിഎസിലും അവതരിപ്പിച്ചുകൊണ്ടാണ് പുതിയ പരിഷ്‌കരണം.

നിലവില്‍ ഒന്നോ രണ്ടോ വിഷയങ്ങള്‍ക്ക് തോല്‍ക്കുന്നവരെ മറ്റൊരു ബാച്ചായാണ് പരിഗണിക്കുന്നത്. ഇത് വിദ്യാര്‍ഥികള്‍ക്ക് മാനസിക സംഘര്‍ഷത്തിന് കാരണമാകുമെന്ന പരാതിയുടെ പശ്ചാതലത്തിലാണ് പുതിയ മാറ്റം നിര്‍ദേശിച്ചിരിക്കുന്നത്. ഒരവസരംകൂടി നല്‍കി വിദ്യാര്‍ത്ഥിയെ സ്വന്തം ബാച്ചില്‍ തന്നെ നിലനിര്‍ത്തുന്നത് ഇതിന് പരിഹാരമാകുമെന്നാണ് കണ്ടെത്തല്‍. മെഡിക്കല്‍ കൗണ്‍സിലിന്റെതാണ് നിര്‍ദേശം.

ഓരോ വിഷയത്തിലും ഓരോ ഘട്ടത്തിലും വിദ്യാര്‍ഥികളുടെ പ്രാപ്തി വിലയിരുത്താന്‍ പരീക്ഷാരീതിയിലും മാറ്റം കൊണ്ടുവരും. പ്രായോഗിക പരിശീലനത്തിനും അതുവഴി വിദ്യാര്‍ഥികളുടെ കാര്യപ്രാപ്തി ഉയര്‍ത്താനും ലക്ഷ്യമിട്ടായിരിക്കും പുതിയ പാഠ്യപദ്ധതി.

shortlink

Related Articles

Post Your Comments


Back to top button