Latest NewsKeralaNews

ഗവർണർക്കെതിരെ മുഖപ്രസംഗവുമായി ദേശാഭിമാനി

തിരുവനന്തപുരം: പോര് തുടർന്ന് ഗവർണറും സിപിഎമ്മും. സർക്കാരുമായുണ്ടായ തെറ്റിദ്ധാരണ വിവാദമാക്കാനാണ് ഗവർണർ ആരിഫ്  മുഹമ്മദ് ഖാൻ ശ്രമിക്കുന്നതെന്ന് ദേശാഭിമാനി മുഖപ്രസംഗം ആരോപിക്കുന്നും. ഗവർണർ അദേഹത്തിന്‍റെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ അനുസരിച്ചല്ല പ്രവർത്തിക്കേണ്ടത്. സർക്കാരിന്‍റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ ഗവർണർക്ക് അധികാരമില്ലെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ പദവിയുടെ വലിപ്പം തിരിച്ചറിയാത്തവിധമാണ് രാഷ്ട്രീയപ്രസ്താവങ്ങള്‍ നടത്തിയതെന്ന് ‘ഗവര്‍ണറുടെ രാഷ്ട്രീയക്കളി’ എന്ന പേരിലെഴുതിയ മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം അവതരിപ്പിച്ചത് ചട്ടങ്ങളും കീഴ് വഴക്കങ്ങളും അനുസരിച്ചാണ്. പ്രമേയം പാസാക്കുംമുമ്പ് ഗവര്‍ണറെ അറിയിക്കണമെന്നില്ല. സംസ്ഥാനത്തിന്റെ പ്രമേയം നിയമപരമാണെന്നും സംസ്ഥാനത്തിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button