KeralaLatest NewsNews

ഷെയിൻ നിഗം ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കി

കൊച്ചി: വിവാദങ്ങൾക്കും തർക്കങ്ങൾക്കും ഒടുവിൽ ഷെയിൻ നിഗം ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കി. ഏഴു ദിവസം കൊണ്ടാണ് ഷെയിൻ ഉല്ലാസത്തിന്‍റെ ഡബ്ബിംഗ് പൂർത്തിയാക്കിയത്. ചിത്രം മാർച്ചിൽ റിലീസ് ചെയ്യും. നേരത്തെ ലൊക്കേഷനിൽ മാനസികമായി പീഡനം നേരിടുന്നു എന്ന ആരോപണവുമായി ഷെയിൻ രംഗത്ത് എത്തിയത് വിവാദമായി. ഇതേ തുടർന്നാണ്ടായ സംഭവ വികാസങ്ങൾ നിർമാതാക്കളുടെ സംഘടന ഷെയിനിനെ വിലക്കുന്നതിൽ വരെ എത്തിച്ചേർന്നു. തുടർന്ന് അമ്മ സംഘടന ഇടപെട്ട് നടത്തിയ ചർച്ചകളാണ് പ്രശ്നത്തിന് പരിഹാരമുണ്ടാക്കിയത്. ഷെയിൻ മുടങ്ങി കിടക്കുന്ന ചിത്രങ്ങൾ പൂർത്തിയാക്കിയാൽ വിലക്ക് പിൻവലിക്കാമെന്ന് നിർമാതാക്കളുടെ സംഘടന നിലപാട് എടുത്തു. ഇതേതുടർന്നാണ് ഇപ്പോൾ താരം ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button