Bikes & ScootersLatest NewsNewsAutomobile

ബജാജിനു പിന്നാലെ ഇലക്ട്രിക്ക് സ്‍കൂട്ടർ വിപണിയിലെത്തിക്കാനൊരുങ്ങി ടിവിഎസ്

ചെന്നൈ : ബജാജിനു പിന്നാലെ ഇലക്ട്രിക്ക് സ്‍കൂട്ടർ വിപണിയിലെത്തിക്കാനൊരുങ്ങി പ്രമുഖ ഇരുചക്ര വാഹനങ്ങളായ ടിവിഎസ്. ഇലക്ട്രിക്ക് വാഹനത്തിന്റെ പരീക്ഷണ ഓട്ട ചിത്രങ്ങൾ അടുത്തിടെ പുറത്തു വന്നിരുന്നു. 2018 ഡൽഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ക്രിയോണ്‍ ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ അടിസ്ഥാനത്തിലുള്ള മോഡലായിരിക്കും തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് സ്കൂട്ടറായി ടിവിഎസ് അവതരിപ്പിക്കുക. എന്നാൽ, ഇതിനെക്കുറിച്ച് കമ്പനി ഔദ്യോഗികമായി പ്രതികരണമൊന്നും നടത്തിയിട്ടില്ല.

Also read : പാകിസ്ഥാനിലേക്ക് ക്രിക്കറ്റ് കളിക്കാൻ പോകില്ല; കുടുംബം ആശങ്കയിലാണെന്ന് പ്രമുഖ താരം

ഒരു പെര്‍ഫോമെന്‍സ് സ്‌കൂട്ടറായാണ് ക്രിയോണിനെ എക്‌സ്‌പോയിൽ അന്ന് അവതരിപ്പിച്ചത്. ഈ സ്കൂട്ടറിന് ഒറ്റചാര്‍ജ്ജില്‍ 75-80 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാൻ കഴിയുമെന്നും ഒരു മണിക്കൂർ കൊണ്ടു ഏകദേശം 80 ശതമാനത്തോളം ബാറ്ററി ചാര്‍ജ്ജ് ചെയ്യാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു. റീജനറേറ്റീവ് ബ്രേക്കിങ്, ക്ലൗഡ് കണക്ടിവിറ്റി, മൂന്ന് റൈഡിംഗ് മോഡുകള്‍, പാര്‍ക്ക് അസിസ്റ്റ് സേഫ്റ്റി ആന്റിതെഫ്റ്റ്, ജിപിഎസ് നാവിഗേഷന്‍, ജിയോഫെന്‍സിംഗ് തുടങ്ങി ഫീച്ചറുകളും ഈ ഇലക്ട്രിക്ക് സ്‌കൂട്ടറില്‍ ഇടം നേടിയേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button