KeralaLatest NewsIndia

കസ്റ്റഡിയിലിരിക്കെ പോലീസ് തൊപ്പിയണിഞ്ഞ് സിപിഎം പ്രവര്‍ത്തകന്റെ സെല്‍ഫി

പുതുവര്‍ഷ രാത്രിയില്‍ ഗതാഗത നിയമം ലംഘിച്ച പലരേയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

തൃശ്ശൂര്‍: ചാലക്കുടി പോലീസ് സ്‌റ്റേഷനിലെത്തിയ സിപിഎം പ്രവര്‍ത്തകര്‍ പോലീസ് തൊപ്പിവച്ച്‌ സെല്‍ഫി എടുത്തു. പുതുവര്‍ഷ രാത്രിയായിരുന്നു സംഭവം. ചാലക്കുടിയിലെ സിപിഎം പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പേജിലാണ് ഈ ചിത്രം പ്രത്യക്ഷപ്പെട്ടത്. ചാലക്കുടി സ്റ്റേഷനില്‍ പോലീസ് തൊപ്പിയണിഞ്ഞായിരുന്നു സെല്‍ഫി. പുതുവര്‍ഷ രാത്രിയില്‍ ഗതാഗത നിയമം ലംഘിച്ച പലരേയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

പലയിടങ്ങളിലും ബഹളമുണ്ടാക്കിയവരേയും കസ്റ്റഡിയിലെടുത്തിരുന്നു. സ്റ്റേഷനുള്ളില്‍ തിരക്ക് കൂടിയപ്പോള്‍ കുറച്ചുപേരെ പുറത്തിരുത്തി. ഇവരില്‍ ഒരാളാകാട്ടെ നിര്‍ത്തിയിട്ട ജീപ്പില്‍ നിന്ന് തൊപ്പിയെടുത്ത് സെല്‍ഫിയെടുത്തു. “പോലീസ് സ്‌റ്റേഷനിലാണ്, ഞെട്ടലില്‍” എന്ന് പോസ്റ്റുമിട്ടു. ഇതോടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പരിഹാസവും വിമര്ശനവുമാണ് ഉയരുന്നത്. നേരത്തെയും പോലീസ് സ്റ്റേഷനിൽ എസ്ഐയുടെ തൊപ്പിയണിഞ്ഞ സിപിഎം പ്രവർത്തകന്റെ ചിത്രം വൈറൽ ആയിരുന്നു.

സ്‌കൂൾ വിട്ടു കുട്ടികൾ വീട്ടിലേക്കു പോകാനായി നേരെ ഓടി കയറുന്നത് റെയില്‍വേ ട്രാക്കിലേക്ക് ; ഞെട്ടിക്കുന്ന കാഴ്ച : വീഡിയോ

ഫേസ്ബുക്കില്‍ ചിത്രം പ്രചരിച്ചതോടെ പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ ഇടപെട്ടു. പിന്നീട് ഫേസ്ബുക്കില്‍ നിന്ന് ചിത്രം നീക്കം ചെയ്തു. ഇതിനിടെ പോലീസ് സ്‌റ്റേഷനില്‍ സിപിഎം പ്രവര്‍ത്തകര്‍ പോലീസ് തൊപ്പിയണിഞ്ഞ് ഫോട്ടോയെടുത്ത വിവരം സ്‌പെഷ്യല്‍ ബ്രാഞ്ചിന് വിവരം കിട്ടി. ഇതേ പറ്റി അന്വേഷിച്ച്‌ സംസ്ഥാന, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button