Latest NewsNewsIndia

ദേശീയപാത വികസനം: ടെൻഡർ വിളിച്ചിട്ടും ആവശ്യമായ സ്ഥലമേറ്റെടുക്കുന്നതിൽ പുരോഗതിയില്ല; വിശദാംശങ്ങൾ ഇങ്ങനെ

ന്യൂഡൽഹി: ദേശീയപാത വികസനത്തിൽ ഇഴച്ചിൽ. ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിനുള്ള സ്ഥലമെടുപ്പിൽ വീണ്ടും പുരോഗതിയില്ല. ടെൻഡർ വിളിച്ചിട്ടും ആവശ്യമായ സ്ഥലമേറ്റെടുക്കുന്നതിൽ മാറ്റമൊന്നുമില്ലന്നാണ് ആക്ഷേപം. സ്ഥലത്തിന് പണം ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകൾ ദേശീയപാതാ അതോറിറ്റി മടക്കുകയാണ്.

സംസ്ഥാന സർക്കാർ നൽകാമെന്നേറ്റ 25 ശതമാനം തുക കിട്ടാത്തതാണ് കാരണമെന്ന് അവർ പറയുന്നു. കോഴിക്കോട് മേഖലാ ഓഫീസിൽ മാത്രം 150 കോടി രൂപ ആവശ്യപ്പെട്ടുള്ള അപേക്ഷ മടങ്ങി. തലപ്പാടി മുതൽ മുഴപ്പിലങ്ങാട് വരെയുള്ള ഭാഗത്തെ നിർമാണത്തിനാണ് ഫെബ്രുവരി 17 അവസാനദിവസമായി ടെൻഡർ വിളിച്ചത്. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനങ്ങളെല്ലാം ഇറങ്ങിയെങ്കിലും നഷ്ടപരിഹാരം നൽകി

വിലനിർണയ നടപടി വൈകുന്നതും വില നിശ്ചയിച്ച സ്ഥലങ്ങൾ ഏറ്റെടുക്കുന്നതിന് പണം ലഭിക്കാത്തതുമാണ് പ്രശ്നമെന്ന് യോഗം വിലയിരുത്തി. തടസ്സങ്ങൾ ഉടൻ നീക്കുമെന്ന് ദേശീയ പാതാ അതോറിറ്റി അധികൃതർ പറഞ്ഞു. 60 ശതമാനം സ്ഥലമെങ്കിലും ഏറ്റെടുത്താലേ ടെൻഡർ നൽകാനാവൂ. ഓഫീസുകളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും നടപടി വൈകിക്കുന്നു. ഏറ്റെടുത്തത് 25 ശതമാനത്തിലും താഴെയാണ്. സ്ഥലമെടുപ്പിനായി ദേശീയപാതാ അതോറിറ്റി നിയോഗിച്ച ലെയ്സൺ ഓഫീസർമാരുടെ യോഗം കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ചേർന്നു.

ALSO READ: പൗരത്വ ബിൽ: ആദ്യം നിയമഭേദഗതി മുഴുവന്‍ വായിക്കണം; രാഹുല്‍ ഗാന്ധിയെ സംവാദത്തിന് വെല്ലുവിളിച്ച് അമിത് ഷാ

കേരളത്തിൽ ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വില വളരെ ഭീമമാണെന്നതിനാൽ കാൽഭാഗം സംസ്ഥാനസർക്കാർ വഹിക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു. കിഫ്ബി മുഖേന തുക ലഭ്യമാക്കാമെന്ന് മുഖ്യമന്ത്രിയും കേന്ദ്ര ഗതാഗതമന്ത്രിയും തമ്മിൽ ധാരണയിലെത്തുകയും അതുപ്രകാരം കരാർ ഒപ്പിടുകയും ചെയ്തു. കേന്ദ്രത്തിന്റെ 75 ശതമാനം ഫണ്ടും സംസ്ഥാനത്തിന്റെ 25 ശതമാനവും കൈകാര്യം ചെയ്യുന്നതിന് തിരുവനന്തപുരത്ത് എസ്.ബി.ഐ.യുടെ ട്രഷറി ബ്രാഞ്ചിൽ അക്കൗണ്ടും തുടങ്ങി. എന്നാൽ, പണമിടപാടുകൾ തുടങ്ങിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button