Kerala

റോഡുകളുടെ നിർമാണം പൂർത്തീകരിക്കുന്നതിൽ ചില കരാറുകാർ വീഴ്ച വരുത്തുന്നതായി മന്ത്രി സുധാകരൻ

ആലപ്പുഴ: റോഡുകളുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിൽ ചില കരാറുകാർ വീഴ്ച വരുത്തുന്നതായും ഇത് കാരണം പല റോഡുകളും പണി പൂർത്തിയാക്കേണ്ട കാലാവധി കഴിഞ്ഞിട്ടും ഇനിയും പാതി വഴിയിലാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ പറഞ്ഞു. പുന്നപ്ര ചന്തക്ക് കിഴക്ക് നടന്ന പുന്നപ്ര ചന്ത പഴയനടക്കാവ് റോഡ് ഉദ്ഘടനം ചെയ്യുകയായിരുന്നു മന്ത്രി. ആകെ 17 കിലോമീറ്റർ മാത്രമുള്ള പഴയനടക്കാവ് റോഡ് രണ്ടര വർഷമായിട്ടും പൂർത്തീകരിച്ചിട്ടില്ല. കരാറുകാരന്റെ വീഴ്ച ഒന്നുമാത്രമാണ് ഈ റോഡ് പണി നീണ്ടുപോകാനുള്ള കാരണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Read also: കളിയിക്കാവിള കൊലപാതകം: പ്രതികളില്‍ ഒരാളെ അനുകൂലിച്ച്‌ പോസ്റ്റിട്ടയാള്‍ കസ്റ്റഡിയില്‍

സെൻട്രൽ റോഡ് ഫണ്ടിൽ ഉൾപ്പെടുത്തി12 കോടി രൂപ മുടക്കിൽ 7 റോഡുകളാണ് നിർമിക്കുന്നത്. ഇതിന്റെ ഭാഗമായി 40 ലക്ഷം രൂപ മുടക്കിൽ ബി എം &ബി സി നിലവാരത്തിലാണ് ആധുനിക രീതിയിലുള്ള റോഡിന്റെ നിർമാണം പൂർത്തീകരിച്ചത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ ജി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. പി ഡബ്ല്യൂഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഡോ. സിനി റിപ്പോർട്ട്‌ അവതരിപ്പിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ.എം ജുനൈദ്, പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സുധർമ ഭുവനചന്ദ്രൻ, സംഘാടക സമിതി കൺവീനർ എ ഓമനക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button