Latest NewsIndiaNews

കുറച്ചു ദിവസത്തേക്ക് വന്നവരല്ല തങ്ങള്‍. രാജ്യത്തിന് വേണ്ടി ഒരുപാട് കാലത്തേക്ക് വന്നവരാണ് ; നരേന്ദ്രമോദി

ദില്ലി: കുറച്ചു ദിവസത്തേക്ക് വന്നവരല്ല രാജ്യത്തിന് വേണ്ടി ഒരുപാട് കാലത്തേക്ക് വന്നവരാണ് തങ്ങളെന്ന് മോദി. അധികാരത്തിലെത്തിയാല്‍ പാര്‍ട്ടിയെ മറക്കുന്ന പാരമ്പര്യം ബിജെപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതാണ് ബിജെപിയുടെ വിജയമെന്നും മോദി അഭിപ്രായപ്പെട്ടു.

ജനങ്ങളോട് നേരിട്ട് സംസാരിച്ചാണ് ഇവിടംവരെ എത്തിയത്. ഇതുവരെ എന്തൊക്കെ ചെയ്തിട്ടുണ്ടോ അതെല്ലാം ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും സര്‍ക്കാരിന്റെ വിശ്വാസം ഇടിക്കാന്‍ ഇതുവരെ ആര്‍ക്കും ആയിട്ടില്ലെന്നും മോദി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ പൊതുജനങ്ങള്‍ നിരസിച്ചവര്‍ക്ക് വളരെക്കുറച്ച് ആയുധങ്ങള്‍ മാത്രമേ അവശേഷിക്കുന്നൂള്ളൂ, അതിലൊന്നാണ് തെറ്റായവിവരങ്ങള്‍ പ്രചരിപ്പിക്കലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നഡ്ഡയുടെ നേതൃത്വത്തിന് കീഴില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്. പാര്‍ട്ടി അതിന്റെ അടിസ്ഥാനതത്വങ്ങളും പ്രത്യേയശാസ്ത്രവും അനുസരിച്ച് മുന്നോട്ട് പോകും. നഡ്ഡ തന്റെ പഴയ സുഹൃത്താണെന്നും ജെ പി നദ്ദയുടെ നേതൃപാടവം അടുത്തു നിന്ന് കണ്ടിട്ടുണ്ട്. കടമകളും ഉത്തരവാദിത്തങ്ങളും കഴിവിന്റെ പരമാവധി നിറവേറ്റാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു..

Tags

Related Articles

Post Your Comments


Back to top button
Close
Close