Latest NewsLife Style

അണ്ഡാശയ കാന്‍സറും ലക്ഷണങ്ങളും

അടുത്തിടെയായി സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്നതാണ് അണ്ഡാശയ ക്യാന്‍സര്‍. ഗര്‍ഭാശയത്തെയും പ്രത്യുല്‍പാദന പ്രക്രിയയെയും വരെ ചിലപ്പോള്‍ ബാധിക്കുന്ന ഈ രോഖത്തെ സൂക്ഷിക്കേണ്ടതുണ്ടെന്ന് ഇംഗ്ലണ്ടിലെ Southend University Hospitalലെ ഗവേഷകര്‍ പറയുന്നു.

അണ്ഡാശയത്തില്‍ രൂപപ്പെടുന്ന അര്‍ബുദമാണ് അണ്ഡാശയ ക്യാന്‍സര്‍ അല്ലെങ്കില്‍ ഒവേറിയന്‍ ക്യാന്‍സര്‍. ഗര്‍ഭപാത്രത്തിലെ അണ്ഡാശയത്തിനകത്തുണ്ടാകുന്ന മുഴകള്‍ പോലെയുള്ള അസാധാരണ വളര്‍ച്ചയാണിത്. അണ്ഡാശയത്തിന്റെ ഉപരിതലത്തിലെ ആവരണത്തിലോ അണ്ഡം ഉത്പാദിപ്പിക്കുന്ന കോശങ്ങളിലോ അണ്ഡാശയത്തിന് ചുറ്റുമുളള കലകളിലോ അര്‍ബുദം ഉണ്ടാകാം. അണ്ഡാശയ ക്യാന്‍സര്‍ അല്ലെങ്കില്‍ ഒവേറിയന്‍ ക്യാന്‍സര്‍ പലപ്പോഴും കണ്ടെത്താന്‍ വൈകാറുണ്ട്.

വയറിന്റെ വലുപ്പം കൂടുക, എപ്പോഴും വയറ് വീര്‍ത്തിരിക്കുക, ക്രമം തെറ്റിയ ആര്‍ത്തവം, ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന വയറു വേദന, അടിക്കടി മൂത്രം പോകല്‍, ആര്‍ത്തവസമയത്തെ അസാധാരണ വേദന, ബന്ധപ്പെടുന്ന സമയത്തെ വേദന, കാലില്‍ നീര്, വിശപ്പില്ലായ്മ, തൂക്കക്കുറവ്, മാസമുറ നിന്നതിനു ശേഷമുള്ള രക്തസ്രാവം, യുവതികളിലെ ആര്‍ത്തവമില്ലായ്മ, പെട്ടെന്ന് ശരീരഭാരം കുറയുക, മലബന്ധം മുടി കൊഴിച്ചില്‍, ശബ്ദവ്യതിയാനം എന്നവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ഡോക്ടറെ കണ്ട് രോഗമുണ്ടോ ഇല്ലയോ എന്ന് ഉറപ്പു വരുത്തണം.

എപ്പിത്തീലിയല്‍ അണ്ഡാശയ കാന്‍സര്‍, സെക്‌സ് കോര്‍ഡ് സ്‌ട്രോമല്‍ കാന്‍സര്‍, ജെം സെല്‍ ട്യൂമര്‍, മെറ്റാസ്റ്റിക് ട്യൂമര്‍ എന്നിവയാണ് അണ്ഡാശയ കാന്‍സറുകളില്‍ പ്രധാനം. ഇവയില്‍ ജെ സെല്‍ ട്യൂമര്‍ യൗവനാവസ്ഥയിലുള്ള സ്ത്രീകളിലാണു കണ്ടു വരാറുള്ളത്.

അണ്ഡാശയ കാന്‍സറിനെ പ്രതിരോധിക്കാന്‍ പ്രയാസമാണ്. ഗര്‍ഭധാരണവും മുലയൂട്ടലും ഒരു പരിധിവരെ കാന്‍സര്‍ മുഴകള്‍ വരാതിരിക്കാന്‍ സഹായിക്കും.

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് രോഗം പിടിപെട്ടതായി കണക്കാക്കേണ്ടതില്ല. എന്നാല്‍ ഈ ലക്ഷണങ്ങളുള്ളവര്‍ വൈദ്യസഹായം തേടുകയും ആവശ്യമായ പരിശോധനകള്‍ നടത്താനും തയ്യാറാകണം.

ജോലിത്തിരക്കുകള്‍ക്കും വീട്ടിലെ ഉത്തരവാദിത്വങ്ങള്‍ക്കും ഇടയില്‍ സ്വന്തം ആരോഗ്യം ശ്രദ്ധിക്കുന്ന കാര്യത്തില്‍ സ്ത്രീകള്‍ പലപ്പോഴും ശ്രദ്ധ കൊടുക്കാറില്ല. വീട്ടിലെ മറ്റുള്ളവരുടെ ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ നല്‍കുന്ന സ്ത്രീകള്‍ക്കുണ്ടാകുന്ന പല അസുഖങ്ങളും വളരെ വൈകിയാണ് തിരിച്ചറിയുന്നതും. സ്ത്രീകളിലെ പല ആരോഗ്യപ്രശ്‌നങ്ങളും രോഗങ്ങളും സ്ഥിരമായി ചെയ്യേണ്ട ചില പരിശോധനകളിലൂടെ ഒരു പരിധി വരെ കണ്ടെത്താനാകും.

Tags

Related Articles

Post Your Comments


Back to top button
Close
Close