Latest NewsKeralaNews

സംസ്ഥാനത്ത് ചില മരുന്നുകള്‍ക്ക് നിരോധനം : നിരോധിച്ച മരുന്നുകളുടെ പട്ടിക ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ചില മരുന്നുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ഗുണനിലവാരമില്ലാത്ത മരുന്നുകളാണ് നിരോധിച്ചത്. തിരുവനന്തപുരത്തെ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജണല്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്നു കണ്ടെത്തിയ 16 ഇനം മരുന്നുകളുടെ വില്‍പ്പനയും വിതരണവുമാണു ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നിരോധിച്ചത്.

Read Also : കുട്ടികള്‍ക്ക് നല്‍കുന്ന പല മരുന്നുകളും വളരെ അപകടകാരികള്‍ : 13 മരുന്നുകള്‍ക്ക് നിരോധനം : പലരും ഇപ്പോഴും കൊടുക്കുന്നത് നിരോധിത മരുന്നുകള്‍

ഈ ബാച്ചുകളുടെ സ്റ്റോക്ക് കെവശമുളളവര്‍ അവയെല്ലാം വിതരണം ചെയ്തവര്‍ക്ക് തിരികെ അയച്ച് പൂര്‍ണ വിശദാംശങ്ങള്‍ അതത് ജില്ലയിലെ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓഫീസിനെ അറിയിക്കണമെന്നു നിര്‍ദേശം നല്‍കി. നിരോധിച്ച മരുന്നുകള്‍: New ZAMyclox LB Capsules, Paracetamol Tabs IP 500 mg, Pantoprazole Gastro Resistant Tabs IP 40 mg, Toyomol (Paracetamol Tabs IP 650 mg), OFLOWIN 100 mg ( Ofloxacin Suspension 60 ml), Clopidogrel Tablets IP (LAVIX-75), Clopidogrel Tablets IP (LAVIX-75), TELPIC-40 Telmisartan Tablets IP, Ayufen-650 Tablets, Paracetamol Tabs IP 500 mg, Diacerein Capsules IP 50mg, Sepdase Forte (Serratiopeptidase Tablets IP), Meloxicam Tablets B.P (Meloflam-15), Serim-D Tablets (Diclofenac Potassium and Serratiopeptidase Tablets, INDODEW-25mg (Indomethacin Capsules IP 25 mg), Paracetamol Tablets IP 500 mg,

shortlink

Related Articles

Post Your Comments

Related Articles


Back to top button