Latest NewsNewsOmanGulf

ഒമാനില്‍ സ്ഫോടനം : ഒരാള്‍ മരിച്ചു, മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു

മസ്കറ്റ് : ഒമാനിലുണ്ടായ സ്‌ഫോടനത്തിൽ ഒരാള്‍ മരിച്ചു. ഇബ്രിയിലെ ഒരു റസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായത്. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബംഗ്ലാദേശ് സ്വദേശിയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞതായും,നേപ്പാള്‍ സ്വദേശിക്കാണ് പരിക്കേറ്റതെന്നും അധികൃതർ അറിയിച്ചു.

Also read : സൗദിയിൽ കാറോടിച്ച് പോകവേ നെഞ്ചുവേദന : പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

സ്ഫോടനത്തില്‍ റസ്റ്റോറന്റ് പൂര്‍ണമായി തകര്‍ന്നു. സംഭവസ്ഥലത്തുനിന്നുള്ള ചിത്രങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഗ്യാസ് സിലിണ്ടറുകള്‍ ഉപയോഗിക്കുമ്പോഴും സൂക്ഷിക്കുമ്പോഴും സുരക്ഷാ മാനദണ്ഡങ്ങളെല്ലാം ളെല്ലാ പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. അപകടം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button