Latest NewsKeralaNews

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്‌ക്കെതിരെ വ്യാജരേഖ ചമച്ച കേസ്: ഉടൻ കുറ്റപത്രം സമര്‍പ്പിക്കും

കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്‌ക്കെതിരെ വ്യാജരേഖ ചമച്ച കേസിൽ അന്വേഷണസംഘം ഉടൻ കുറ്റപത്രം സമര്‍പ്പിക്കും. എറണാകുളം – അങ്കമാലി അതിരൂപതയിലെ വ്യാജരേഖ കേസിൽ മൂന്ന് വൈദികര്‍ ഉള്‍പ്പെടെ അഞ്ച് പ്രതികളാണ് ഉണ്ടാകുക. ഫെബ്രുവരി ആദ്യവാരം തന്നെ കോടതിയിൽ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് വിവരം.

കര്‍ദിനാള്‍ തന്‍റെ സ്വകാര്യ ബാങ്ക് അക്കൗണ്ടിൽ നിന്ന് വൻ തുക കൊച്ചിയിലെ ചില നക്ഷത്ര ഹോട്ടലുകളുടെ അക്കൗണ്ടുകളിലേയ്ക്ക് മാറ്റിയതായി കാണിച്ച് വ്യാജരേഖയുണ്ടാക്കിയെന്നും ഇതുവഴി കര്‍ദിനാളിലെ അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ചുവെന്നാണ് കേസ്. അഞ്ച് പ്രതികളുള്ള കേസിൽ അറസ്റ്റിലായ ആദിത്യന്‍റെ സുഹൃത്ത് വിഷ്ണുവിനെ മാപ്പുസാക്ഷിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകളുണ്ട്.

സംഭവത്തിൽ ചില വൈദികരുമായി ബന്ധമുണ്ടെന്ന് പറയുന്ന ആദിത്യൻ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ ആറുമാസത്തിലധികം പിന്നിട്ടിട്ടും കേസിനു പിന്നിലെ ഗൂഢാലോചന കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ആരോപണം ഉയരുകയും ചെയ്തിരുന്നു. 2019 മാര്‍ച്ച് എട്ടിനായിരുന്നു സംഭവത്തിൽ പോലീസ് കേസെടുത്തത്.

അതേസമയം, ഫാ. ആന്‍റണി കല്ലൂക്കാരൻ ആവശ്യപ്പെട്ടതു പ്രകാരമാണ് കര്‍ദിനാള്‍ ആലഞ്ചേരിയ്ക്കെതിരെ താൻ വ്യാജരേഖ തയ്യാറാക്കിയതെന്ന് അറസ്റ്റിലായ ആദിത്യൻ മൊഴി നല്‍കിയിരുന്നു. എന്നാൽ ആദിത്യന് കേസിൽ പങ്കില്ലെന്നും ഇയാള്‍ വ്യാജരേഖ ഉണ്ടാക്കിയിട്ടില്ലെന്നുമായിരുന്നു ബിഷപ്പ് മാനത്തോടത്തിന്‍റെ പ്രതികരണം.

ALSO READ: ലൗ ജിഹാദ് സംബന്ധിച്ച് സീറോ മലബാര്‍സഭയുടെ ഇടയലേഖനം : അനുകൂല പ്രതികരണവുമായി സുപ്രീംകോടതി മുന്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ്

അതിരൂപതയ്ക്ക് കോടികളുടെ നഷ്ടമുണ്ടാക്കിയ അതിരൂപത ഭൂമി വിൽപ്പന വിവാദവുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്കെതിരെ വിമത വിഭാഗം വൈദികര്‍ രംഗത്തെത്തിയതിനു പിന്നാലെയായിരുന്നു വ്യാജരേഖാ കേസും പ്രമാദമായത്.

കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നുണ്ടെന്നും പോലീസ് വിഷയത്തിൽ കാര്യമായ അന്വേഷണം നടത്തുന്നില്ലെന്നും ആരോപിച്ച് സീറോ മലബാര്‍ സഭാ സിനഡ് രംഗത്തു വന്നതിനു പിന്നാലെയാണ് കര്‍ദിനാള്‍ ആലഞ്ചേരിയ്ക്കെതിരെ വ്യാജരേഖ സമര്‍പ്പിച്ച കേസിൽ കുറ്റപത്രം സമര്‍പ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button