
ന്യൂഡൽഹി : കേരളത്തിൽ ഗവർണറും മുഖ്യമന്ത്രിയും പൗരത്വ നിയമ പ്രശ്നത്തിൽ സംയമനം പാലിക്കണമെന്ന നിലപാട് ആവർത്തിച്ച് ഒ. രാജഗോപാൽ എംഎൽഎ. ഭരണഘടനാപരമായ വിഷയങ്ങളിൽ ഇടപെടാൻ ഗവർണർക്ക് അവകാശമുണ്ട്. പക്ഷേ അത് പരസ്യമായി പ്രസ്താവനകളിലൂടെ ചെയ്യേണ്ടതല്ല എന്നതാണ് ഇക്കാര്യത്തിൽ പൗരനെന്ന നിലയിലുള്ള തന്‍റെ നിലപാട്.
ഇത്തരം വിഷയങ്ങളിൽ നടപടികളെടുക്കുമ്പോൾ ഗവർണറുമായി ചർച്ച നടത്തേണ്ടത് സർക്കാരിന്റെ കടമയാണ്. അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. അതു ചർച്ച ചെയ്യാനുള്ള വേദികളുണ്ട്. പരസ്യമായി പറഞ്ഞു വിവാദമാക്കേണ്ട കാര്യങ്ങളല്ല അത്.
ബിജെപി പൂർണമായും ഗവർണറെ പിന്തുണയ്ക്കുന്ന സാഹചര്യത്തിൽ താൻ ഈ രീതിയിൽ അഭിപ്രായം പറഞ്ഞതിനെതിരെ പാർട്ടിയിൽ എതിർപ്പൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവർണറെ പിന്തുണയ്ക്കുന്നയാളാണ് ഞാൻ. പരസ്യ പ്രതികരണങ്ങൾ സംബന്ധിച്ച അഭിപ്രായമാണു പറഞ്ഞതെന്നും രാജഗോപാൽ പറഞ്ഞു.
Post Your Comments