Life Style

മുടി സമൃദ്ധമായി വളരാന്‍ കഞ്ഞിവെള്ളം

കഞ്ഞിവെള്ളം കൊണ്ട് എന്തൊക്കെ ചെയ്യാം? പുത്തന്‍ തലമുറയിലെ വീടുകളില്‍ വെറുതേ പുറത്തേക്ക് ഒഴിച്ചു കളയുന്ന ചോറ് വാര്‍ത്തു കിട്ടുന്ന കഞ്ഞി വെള്ളത്തിന് ഒരുപാട് ഉപയോഗങ്ങളുണ്ട്.

മുടിക്ക് കഞ്ഞിവെള്ളം നല്ലതാണെന്ന് അറിയുമോ? മുടി ളരാനും താരന്‍ പോകാനും ഒക്കെ ബെസ്റ്റാണ് കഞ്ഞിവെള്ളം. എന്നാല്‍ കഞ്ഞിവെള്ളത്തില്‍ മറ്റൊരു ചേരുവ കൂടി ചേര്‍ത്താല്‍ ഈ മിക്‌സിന് വെറും കഞ്ഞി വെള്ളം ഉപയോഗിക്കുന്നതിന്റെ ഇരട്ടി ഗുണങ്ങളുണ്ട്.

ആ ചേരുവ എല്ലാ അടുക്കളയിലും ഉള്ള ഉലുവയാണ്. ഇതെങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നല്ലേ… ഒരു കപ്പ് കഞ്ഞി വെള്ളത്തിന് 20 ഗ്രാം എന്ന അളവില്‍ ആവശ്യാനുസരണം ഉലുവ എടുക്കുക. രാത്രി മുഴുവന്‍ കഞ്ഞിവെള്ളത്തില്‍ ഉലുവ പുതര്‍ത്തി വെക്കുക. ശേഷം രാവിലെ ഉലുവ അരിച്ചുമാറ്റാം. ഈ കഞ്ഞിവെള്ളം നനഞ്ഞ മുടിയില്‍ സ്പ്രേ ചെയ്യുകയോ ബ്രഷ് ഉപയോഗിച്ച് പുരട്ടുകയോ ചെയ്യാം. പത്ത് മിനിറ്റ് വച്ചതിന് ശേഷം കഴുകി കളയുക. കഞ്ഞിവെള്ളത്തിന്റെ മണമിഷ്ടമല്ലെങ്കില്‍ ചെമ്പരത്തി താളിയോ ഷാംപൂവോ ഇതിന് ശേഷം ഉപയോഗിക്കാം.

ഇങ്ങനെ കഞ്ഞിവെള്ളം ഉപയോഗിച്ചാല്‍ തലയ്ക്ക് നല്ല തണുപ്പും കിട്ടും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഫലപ്രദമാണിത്. കാശ് കളയാതെ മുടി സംരക്ഷിക്കാമെന്ന് മാത്രമല്ല, കഞ്ഞിവെള്ളം വേസ്റ്റാവുകയുമില്ല.

Related Articles

Post Your Comments


Back to top button