KeralaLatest NewsNewsBeauty & StyleLife StyleHealth & Fitness

ചീര പേസ്റ്റ് രൂപത്തിൽ തലമുടിയിൽ തേച്ചു പിടിപ്പിക്കൂ, തണുത്ത വെള്ളത്തില്‍ മുടി കഴുകണം!! അത്ഭുത മാറ്റം ഉണ്ടാകും

ചീരയും തൈരും മിക്‌സ് ചെയ്ത് മുടിയില്‍ തേച്ച്‌ അല്‍പ സമയം കഴിഞ്ഞ് കഴുകിക്കളയണം

നല്ല കട്ടിയുള്ള ഇടതൂർന്ന മുടി ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. മുടി വളര്‍ച്ചക്ക് സഹായിക്കുന്ന ഒന്നാണ് ചീര.. ഭക്ഷണമായും അല്ലാതെയും മുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ നമുക്ക് ചീര ഉപയോഗിക്കാം.

ഇരുമ്പ്, പ്രോട്ടീന്‍, വൈറ്റമിന്‍ എ, സി തുടങ്ങിയ അവശ്യ പോഷകങ്ങളും മുടിക്ക് ഗുണം ചെയ്യുന്ന മറ്റ് ധാതുക്കളും അടങ്ങിയ ചീര കഴിക്കുന്നതിലൂടെ മാത്രമല്ല ചില ഹെയര്‍മാസ്‌കുകള്‍ ഉപയോഗിക്കുന്നതിലൂടേയും മുടിയുടെ ആരോഗ്യത്തിനും സംരക്ഷണത്തിനും സഹായിക്കുന്നു.

read also: ‘ആ ദൃശ്യം എന്നെ ഉലച്ചു’; പെട്രോള്‍ പമ്പ് ജീവനക്കാരന് ബൈക്ക് സമ്മാനിച്ച്‌ നടന്‍, കയ്യടിച്ച് സോഷ്യൽ മീഡിയ

ചീര, വെള്ളം ചേർത്ത് പേസ്റ്റ് പരുവത്തിലാക്കി മുടിയില്‍ നലലതുപോലെ തേച്ച്‌ പിടിപ്പിക്കുക.. അതിന് ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ മുടി കഴുകുന്നത് മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്നു.

ചീരയും തൈരും മിക്‌സ് ചെയ്ത് മുടിയില്‍ തേച്ച്‌ അല്‍പ സമയം കഴിഞ്ഞ് കഴുകിക്കളയുന്നതും മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button