CricketLatest NewsNewsSports

രോഹിത് നടത്തുന്ന അപ്പര്‍ കട്ടുകള്‍ കാണുമ്പോള്‍ ഓര്‍മ്മ വരുന്നത് ഈ ഇതിഹാസതാരത്തെ : ശുഹൈബ് അക്തര്‍

ഇന്ത്യയുടെ ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയെ ഇതിഹാസതാരം സച്ചിനോട് ഉപമിച്ച് ശുഹൈബ് അക്തര്‍. താരത്തെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് പാക് മുന്‍ താരം ശുഹൈബ് അക്തര്‍. ഓസീസിനെതിരായ രോഹിത്തിന്റെ പ്രകടനത്തെ ഗംഭീരം എന്നാണ് അക്തര്‍ വിശേഷിപ്പിച്ചത്. ഒപ്പം അക്തര്‍ രോഹിത്തിന്റെ ബാറ്റിംഗിനെ ഉപമിച്ചത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ ബാറ്റിംഗിനോടും.

രോഹിത് നടത്തുന്ന അപ്പര്‍ കട്ടുകള്‍ കാണുമ്പോള്‍ ഓര്‍മ്മ വരുന്നത് 2003 ലോകകപ്പില്‍ തന്റെ ബോളുകള്‍ക്കെതിരെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ നടത്തിയ അപ്പര്‍ കട്ടുകളാണെന്നാണ് അക്തര്‍ പറഞ്ഞത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റേയും പാറ്റ് കമ്മിന്‍സിന്റേയും ബോളുകളില്‍ രോഹിത് നടത്തിയ അപ്പര്‍ കട്ടുകള്‍ സച്ചിന്റേതിനു സമാനമായിരുന്നുവെന്ന് അക്തര്‍ പറഞ്ഞു. പേസര്‍മാരോട് ദയാരഹിതമായി പെരുമാറുന്ന ബാറ്റ്സ്മാനാണ് രോഹിത്തെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായല്ല രോഹിത്തിന്റെ അപ്പര്‍ കട്ടുകളെ സച്ചിന്റേതിനോട് ഉപമിക്കുന്നത്. മുമ്പ് ഐസിസി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ തന്നെ രോഹിതിനെ സച്ചിനുമായി ഉപമിച്ചിരുന്ന

shortlink

Related Articles

Post Your Comments

Related Articles


Back to top button