Latest NewsIndiaNewsInternational

ചൈനയില്‍ അജ്ഞാത വൈറസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്നു; ഇന്ത്യ യാത്രാമുന്നറിയിപ്പ് പുറപ്പെടുവിച്ചു

ന്യൂഡല്‍ഹി: ചൈനയില്‍ അജ്ഞാത വൈറസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്നു. തലസ്ഥാനമായ ബെയ്ജിങ്ങിലേക്കും വൈറസ് എത്തിയതോടെ അധികൃതര്‍ കനത്തജാഗ്രത പുറപ്പെടുവിച്ചു.അജ്ഞാത വൈറസ്ബാധ കണക്കിലെടുത്ത് ചൈന സന്ദര്‍ശിക്കുമ്പോള്‍ അവശ്യമായ മുന്‍കരുതലെടുക്കാന്‍ ഇന്ത്യ പൗരന്മാര്‍ക്ക് മുന്നറിയിപ്പുനല്‍കി. വൈറസ് എവിടെനിന്ന്, എങ്ങനെ പടരുന്നുവെന്ന് വ്യക്തമായിട്ടില്ലെങ്കിലും ചൈന സന്ദര്‍ശിക്കുന്നവര്‍ പ്രത്യേകം കരുതലെടുക്കണം. ഫാമുകള്‍, മൃഗ ചന്തകള്‍, കശാപ്പുശാലകള്‍ എന്നിവ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം. പകുതി പാചകംചെയ്തതോ, പച്ചയോ ആയ മാംസം കഴിക്കരുതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പുനല്‍കുന്നു.

വൈറസ് മനുഷ്യനില്‍നിന്ന് മനുഷ്യനിലേക്ക് പടരുമെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് അധികൃതര്‍ മുന്നറിയിപ്പുനല്‍കിയിരുന്നു. വൈറസ് ബാധമൂലം ഇതുവരെ മൂന്നുപേരാണ് മരിച്ചത്. ഒരാഴ്ചയ്ക്കിടെ 136 പുതിയ കേസുകളും വുഹാനില്‍ റിപ്പോര്‍ട്ടുചെയ്തതായി പ്രാദേശിക ആരോഗ്യവിഭാഗം അറിയിച്ചു. ഇതുവരെ 201 പേരിലാണ് വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ ഒമ്പത്‌പേരുടെ നില ഗുരുതരമാണ്. കൂടാതെ, ജപ്പാനില്‍ ഒരാള്‍ക്കും തായ്ലാന്‍ഡില്‍ രണ്ടുപേര്‍ക്കും വൈറസ്ബാധയേറ്റിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button