Latest NewsNewsIndia

ഐഎസ്‌ആര്‍ഒ ബഹിരാകാശത്തേക്ക് അയക്കുന്നത് വ്യോംമിത്ര എന്ന സുന്ദരിയെ; ദൃശ്യങ്ങൾ പുറത്ത്

ന്യൂഡല്‍ഹി: ബഹിരാകാശത്തേയ്ക്ക് മനുഷ്യനെ അയയ്ക്കുന്നതിനുള്ള ഇന്ത്യയുടെ അഭിമാന ദൗത്യത്തിന്റെ ആദ്യം ഘട്ടം പൂര്‍ത്തിയായി. മനുഷ്യസദൃശ്യമായ ‘വ്യോംമിത്ര’ എന്ന ഹ്യൂമനോയിഡ് റോബോര്‍ട്ടിനെ അയയ്ക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി വരികയാണ്. ബഹിരാകാശ യാത്രികര്‍ക്ക് നേരിടുന്ന വെല്ലുവിളികള്‍ മനസിലാക്കുന്നതിനു വേണ്ടിയാണ് ആദ്യഘട്ടത്തിൽ റോബോട്ടിനെ അയക്കുന്നത്. മൃഗങ്ങളെ ഉപയോഗിച്ച്‌ പരീക്ഷണം നടത്തില്ലെന്ന് ഐഎസ്‌ആര്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹ്യുമനോയിഡിനെ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്‌. രണ്ട് ഭാഷകള്‍ സംസാരിക്കാന്‍ കഴിവുള്ള വ്യോംമിത്ര അവസാനഘട്ട മിനിക്കുപണികളിലാണ് ഒരേസമയം നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ ഇതിന് സാധിക്കും. മനുഷ്യശരീരത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ വ്യക്തമായി പഠിക്കാന്‍ ഈ റോബോട്ടിന് കഴിയും. ബഹിരാകാശ സഞ്ചാരികളോട് സംസാരിക്കാനും അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാനും സാധിക്കുമെന്ന് വ്യോംമിത്ര വിശദമാക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

Read also: ന്യൂനമര്‍ദം, ഗൾഫ് രാജ്യത്ത് ശക്തമായ മഴ പെയ്തേക്കും : ജാഗ്രത നിർദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button