Latest NewsNews

ദൈവത്തിന് പൗരത്വം ആവശ്യപ്പെട്ട് ക്ഷേത്ര പുരോഹിതന്‍

ഹൈദരാബാദ്•രാജ്യം മുഴുവന്‍ പൗരത്വ (ഭേദഗതി) നിയമം ചർച്ച ചെയ്യുന്ന വേളയില്‍, , ചിൽകൂർ ബാലാജി ക്ഷേത്രത്തിലെ ഉപാസാനാ മൂര്‍ത്തിയ്ക്ക് പൗരത്വം തേടി ക്ഷേത്രത്തിലെ പ്രധാന പുരോഹിതൻ സി.എസ് രംഗരാജൻ പ്രശസ്തമായ ചിൽകൂർ ക്ഷേത്രത്തിലെ ബാലാജി ഭഗവാന്‍ വെങ്കിടേശ്വരന്റെ പ്രതിഷ്ഠയ്ക്ക് പൗരത്വം നല്‍കണമെന്നാണ് രംഗരാജന്റെ ആവശ്യം.

എല്ലാ ദേവതകളെയും പ്രായപൂർത്തിയാകാത്തവരായി കണക്കാക്കുന്നുവെന്നും അതിനാല്‍ അവരെ കോടതിയിൽ ഒരു പുരോഹിതനോ ട്രസ്റ്റിയോ എക്സിക്യൂട്ടീവ് ഓഫീസറോ പ്രതിനിധീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“പൗരത്വ (ഭേദഗതി) നിയമത്തിലെ സെക്ഷൻ 5 (4) പ്രകാരം പ്രായപൂർത്തിയാകാത്തയാൾക്ക് പൗരത്വ അവകാശങ്ങൾ നേടാൻ കഴിയും, അതിനാൽ എല്ലാ ക്ഷേത്രങ്ങളിലെയും ദേവന്മാർക്ക് ഈ വ്യവസ്ഥ പ്രകാരം പൗരത്വ അവകാശങ്ങൾ നൽകാം. തിരുമലയിലെ വെങ്കിടേശ്വര സ്വാമി, ശബരിമലയിലെ അയ്യപ്പ സ്വാമി, തിരുവനന്തപുരത്തെ പത്മനാഭസ്വാമി തുടങ്ങിയ എല്ലാ ഹിന്ദു ദേവതകളെയും സി‌.എ‌.എയുടെ 5 (4) വകുപ്പ് പ്രകാരം പൗരന്മാരായി രജിസ്റ്റർ ചെയ്യുക’, – രംഗ രാജന്‍ ആവശ്യപ്പെട്ടു.,

ഇന്ത്യയിലെ മതേതരത്വം ഒരു ഹിന്ദു ദേവതയുടെ മതസ്വാതന്ത്ര്യത്തിന് ഭീഷണിയാണെന്ന് ശബരിമല ക്ഷേത്ര കേസിലെ വിധി വ്യക്തമാക്കുന്നുവെന്ന് രംഗരാജൻ പറഞ്ഞു. ഭരണഘടനാപരമായ വ്യവസ്ഥകളും ജുഡീഷ്യൽ തീരുമാനങ്ങളും ഉണ്ടായിരുന്നിട്ടും, ഹിന്ദു ക്ഷേത്രങ്ങളും മത-ജീവകാരുണ്യ സ്ഥാപനങ്ങളും ദുര്‍ഭരണം ആരോപിച്ച് മതേതര ഭരണകൂടം ഏറ്റെടുക്കുന്നു. അതേസമയം എല്ലാ വിഭാഗം പൗരന്മാര്‍ക്കും ആർട്ടിക്കിൾ 26 പ്രകാരം സമത്വത്തിനുള്ള അവകാശം ഉണ്ടായിട്ടും മറ്റ് മതസ്ഥാപനങ്ങള്‍ അതത് സമുദായങ്ങൾ മാത്രമാണ് കൈകാര്യം ചെയ്യുന്നതെന്നും രംഗരാജന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button