KeralaLatest NewsIndia

ആരോഗ്യ സുരക്ഷാ മാനദണ്ഡം പാലിക്കാത്ത ചൈനീസ് കളിപ്പാട്ടങ്ങള്‍ പിടിച്ചെടുത്തു

40 ലക്ഷം രൂപ വിലവരുന്ന കളിപ്പാട്ടങ്ങളാണ് പിടിച്ചിരിക്കുന്നത്.

കൊച്ചി : സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന പേരില്‍ ചൈനീസ് കളിപ്പാട്ടങ്ങള്‍ പിടിച്ചെടുത്തു. ആരോഗ്യത്തിന് ഹാനീകരമായ വസ്തുക്കളുടെ പരിശോധന പാലിക്കാത്തതിന്റെ പേരിലാണ് ചൈനയില്‍ നിന്ന് വില്‍പ്പനക്കെത്തിച്ച കളിപ്പാട്ടങ്ങള്‍ കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തത്. 40 ലക്ഷം രൂപ വിലവരുന്ന കളിപ്പാട്ടങ്ങളാണ് പിടിച്ചിരിക്കുന്നത്.

ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന കളിപ്പാട്ടങ്ങള്‍ എന്‍ എ ബി എല്‍ അംഗീകാരമുള്ള ലാബുകള്‍ പരിശോധിച്ച്‌ ഉറപ്പുവരുത്തിശേഷം മാത്രമേ ഇന്ത്യയിലേക്ക് കയറ്റി അയക്കാവൂ എന്നതാണ് നിബന്ധന. കഴിഞ്ഞ മാസം 30ന് നിലവില്‍ വന്ന മാനദണ്ഡം പാലിക്കാത്തവയാണ് പിടിച്ചെടുത്തിരിക്കുന്നത്. കുട്ടികളില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നം സൃഷ്ടിക്കുന്ന രാസവസ്തുക്കള്‍ ഉള്ള കളിപ്പാട്ടങ്ങള്‍ തടയാനാണ് രാജ്യാന്തര തലത്തില്‍ നടപടികള്‍ ഉള്ളത്.

രണ്ടാം ക്ലാസ് വിദ്യാര്‍ഥി മലയാളം വായിച്ചത് ശരിയായില്ല; അധ്യാപിക വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ചു

കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടിച്ചെടുത്ത കളിപ്പാട്ടങ്ങള്‍ വിശദമായ പരിശോധനക്കായി മാറ്റിയതായും കൊച്ചി കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.നിബന്ധനകള്‍ നിലവില്‍ വരുന്നതിന് ഒരാഴ്ചമുമ്ബുള്ള തിയതി വച്ചുള്ള രേഖകള്‍ സമര്‍പ്പിച്ചാണ് ഇറക്കുമതി നടത്തിയത്. കപ്പല്‍മാര്‍ഗ്ഗം എത്തിയ പത്തില്‍ രണ്ടു കണ്ടെയ്‌നറുകളാണ് പരിശോധന നടത്തിയിട്ടുള്ളത്.

shortlink

Post Your Comments


Back to top button