Latest NewsNewsIndia

ഡ​ല്‍​ഹി നി​യ​മ​സ​ഭാ തെരഞ്ഞെടുപ്പ്: ജെ​ഡി​യു പിന്തുണ ബി​ജെ​പി​ക്ക് തന്നെ; ആരാണ് ചോദിക്കാൻ? പൊ​ട്ടി​ത്തെ​റി​ച്ച്‌ നി​തീ​ഷ് കു​മാ​ര്‍

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച ജെ​ഡി​യു ന​ട​പ​ടി​യെ വി​മ​ര്‍​ശി​ച്ച മു​തി​ര്‍​ന്ന നേ​താ​വിനെതിരെ പൊ​ട്ടി​ത്തെ​റി​ച്ച്‌ പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ നി​തീ​ഷ് കു​മാ​ര്‍. ജെ ഡി യു നേതാവായ പ​വ​ന്‍ വ​ര്‍​മ​യ്ക്കെ​തി​രെയാണ് നി​തീ​ഷ് കു​മാ​ര്‍ പൊട്ടിത്തെറിച്ചത്. പ​വ​ന്‍ വ​ര്‍​മ​യ്ക്ക് വേ​ണ​മെ​ങ്കി​ല്‍ ഏ​ത് പാ​ര്‍​ട്ടി​യി​ലും പോ​കാം. അ​തി​നു​ള്ള അ​വ​കാ​ശ​മു​ണ്ട്. അ​തി​ന് ത​ന്‍റെ എ​ല്ലാ ഭാ​വു​ക​ങ്ങ​ളെ​ന്നും നി​തീ​ഷ് കു​മാ​ര്‍ തു​റ​ന്ന​ടി​ച്ചു.

ALSO READ: പാർട്ടി മലക്കം മറിഞ്ഞു? അലനും താഹയും നിരപാധിത്വം തെളിയിച്ച് പുറത്തുവരണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്; മുഖ്യമന്ത്രി പറയുന്നത് പൊലീസ് ഭാഷ്യം; പ്രതികരണവുമായി പി മോഹനൻ

ബി​ജെ​പി​യു​മാ​യി സ​ഖ്യം ചേ​ര്‍​ന്ന​തി​നെ​യും ഡ​ല്‍​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് ആ ​സ​ഖ്യം നീ​ട്ടു​ന്ന​തി​നു​മെ​തി​രേ​യു​മാ​ണ് പ​വ​ര്ൻ വ​ര്‍​മ നേ​ര​ത്തേ വി​മ​ര്‍​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. നേതൃത്വത്തിനെതിരേ എന്തെങ്കിലും പ​രാ​തി ഉ​ള്ള​വ​ര്‍ പാ​ര്‍​ട്ടി യോ​ഗ​ങ്ങ​ളി​ലാ​ണ് അ​ത് ഉ​ന്ന​യി​ക്കേ​ണ്ട​ത്. അ​ല്ലാ​തെ പ​ര​സ്യ പ്ര​സ്താ​വ​ന​ക​ള്‍ ന​ട​ത്തു​ക​യ​ല്ല വേ​ണ്ട​തെ​ന്നും നി​തീ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button