Latest NewsKeralaNews

വീട്ടമ്മയെ ഫ്‌ളാറ്റിന്റെ പത്താം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി : വീട്ടമ്മയെ ഫ്‌ലാറ്റിന് മുകളില്‍ നിന്ന് താഴേക്ക് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല സ്വദേശിനി എല്‍സ ലീന ( 38) ആണ് മരിച്ചത്. കത്രിക്കടവിലുള്ള ജെയിന്‍ ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്നും താഴേക്ക് വീണ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. എറണാകുളം കത്രിക്കടവിലാണ് നാട്ടുകാരെ ഞെട്ടിച്ച സംഭവം ഉണ്ടായിരിയ്ക്കുന്നത്

Read Also : വീട്ടമ്മയെ വരാന്തയില്‍ ചോര വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി

ഫ്‌ലാറ്റിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നാല് വര്‍ഷമായി, ഒമ്പത് വയസ്സുള്ള മകള്‍ക്കൊപ്പമാണ് വീട്ടമ്മ ഫ്‌ളാറ്റില്‍ താമസിച്ചിരുന്നത്. രാവിലെ 6.30 ഓടെയാണ് ലീനയെ മരിച്ച നിലയില്‍ കാണുന്നത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button