CricketLatest NewsNewsSports

ലോകകപ്പില്‍ ഞങ്ങളെ പരാജയപ്പെടുത്തി ന്യൂസിലാന്‍ഡ് ഫൈനലില്‍ കടന്നപ്പോള്‍ സന്തോഷമാണ് തോന്നിയത് : കൊഹ്ലി

ഓക്ക്ലാന്‍ഡ്: കഴിഞ്ഞ വര്‍ഷം നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ന്യൂസിലാന്‍ഡിനോട് സെമി ഫൈനലില്‍ പരാജയപ്പെട്ടതില്‍ സന്തോഷമേ ഒള്ളൂ എന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ന്യൂസിലാന്‍ഡിനെതിരേ വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ആദ്യ ട്വന്റി20ക്കു മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ലോകകപ്പില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെ മുന്നേറിയ ഇന്ത്യക്കു സെമിയില്‍ ന്യൂസിലാന്‍ഡിനോട് കാലിടറുകയായിരുന്നു

അന്താരാഷ്ട്ര ക്രിക്കറ്റില്‍ മറ്റു ടീമുകള്‍ക്കു മാതൃകയാവുന്ന ടീമുകളിലൊന്നാണ് ന്യൂസിലാന്‍ഡ്. ലോകകപ്പ് സെമിയിലേറ്റ തോല്‍വിക്കു പ്രതികാരം ചെയ്യുകയെന്ന ലക്ഷ്യമൊന്നും ട്വന്റി20 പരമ്പരയില്‍ ഇന്ത്യക്കില്ലെന്നും കോഹ്ലി വ്യക്തമാക്കി. ന്യൂസിലാന്‍ഡ് താരങ്ങള്‍ ഹൃദ്യമായ സ്വഭാവത്തിന് ഉടമകളാണ്. കഴിഞ്ഞ ലോകകപ്പില്‍ തങ്ങളെ പരാജയപ്പെടുത്തി ന്യൂസിലാന്‍ഡ് ഫൈനലില്‍ കടന്നപ്പോള്‍ സന്തോഷമാണ് തോന്നിയതെന്നും കളിക്കളത്തില്‍ മികച്ച പോരാട്ടം കാഴ്ചവയ്ക്കുകയെന്നതു മാത്രമേ ട്വന്റി20 പരമ്പരയില്‍ ഇന്ത്യ ലക്ഷ്യമിടുന്നുള്ളൂവെന്നും കോഹ്ലി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button