KeralaLatest NewsNews

ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം : ട്രെയിനുകള്‍ വഴിതിരിച്ചു വിടുന്നു : വിശദാംശങ്ങള്‍ ഇങ്ങനെ

കൊച്ചി : ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്നു മുതല്‍ ഫെബ്രുവരി 10 വരെ ട്രെയിന്‍ ഗതാഗതം പുനഃക്രമീകരിച്ചതായി റെയില്‍വേ അറിയിച്ചു. കുമ്പളം മുതല്‍ എറണാകുളം വരെയുള്ള പാതയിലാണ് അറ്റകുറ്റപ്പണി നടക്കുന്നത്. ഇതിനാല്‍ ആലപ്പുഴ വഴിയുള്ള മൂന്ന് ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചു വിടും.

രാത്രി ഒരു മണി മുതല്‍ പുലര്‍ച്ചെ അഞ്ചുമണി വരെയാണ് ഗതാഗത നിയന്ത്രണം. വെള്ളിയാഴ്ചകളിലും ഈ മാസം 25 നും നിയന്ത്രണം ഇല്ലെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്.

ആലപ്പുഴ വഴി പോകുന്ന മംഗലൂരുതിരുവനന്തപുരം മാവേലി എക്സ്പ്രസ്, ഹസ്രത്ത് നിസാമുദ്ദീന്‍ തിരുവനന്തപുരം രാജധാനി എക്സ്പ്രസ്, എംജിആര്‍ ചെന്നൈ സെന്‍ട്രല്‍തിരുവനന്തപുരം എസി സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് എന്നിവ കോട്ടയം വഴി തിരിച്ചുവിടും.
ചെന്നൈ എഗ്മൂര്‍ ഗുരുവായൂര്‍ എസ്‌ക്സപ്രസ് 25നും വെള്ളിയാഴ്ചകളിലും ഒഴികെ, 25 മിനുട്ട് വൈകുമെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്.

മധുര ഡിവിഷനിലെ ട്രോക്ക് അറ്റകുറ്റപ്പണി കാരണം ട്രെയിന്‍ സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. 56769-ാം നമ്ബര്‍ പാലക്കാട്- തിരുച്ചെന്തൂര്‍ ട്രെയിന്‍ കോവില്‍പെട്ടിക്കും തിരുനെല്‍വേലിക്കും ഇടയില്‍ ജനുവരി 23,25,26 തീയതികളില്‍ ഭാഗികമായി റദ്ദാക്കും. 56770-ാം നമ്ബര്‍ തിരുച്ചെന്തൂര്‍-പാലക്കാട് ട്രെയിന്‍ ജനുവരി 23,25,26 തീയതികളില്‍ തിരുനെല്‍വേലിക്കും കോവില്‍പെട്ടിക്കും ഇടയില്‍ ഭാഗികമായി റദ്ദാക്കുമെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button