Latest NewsIndiaInternational

‘ഇന്ത്യയിലെ വളര്‍ച്ചാനിരക്കിലെ മാന്ദ്യം താത്കാലികം’- ലോക സാമ്പത്തിക ഉച്ചകോടിയിൽ ഐഎംഎഫ്

ആഗോള സമ്പദ്​വ്യവസ്ഥയെ സംബന്ധിച്ചടുത്തോളം 2019നേക്കാളും മെച്ചപ്പെട്ട വര്‍ഷമായിരിക്കും 2020 എന്നും അവര്‍ പറഞ്ഞു.

ദാവോസ്: ഇന്ത്യയുടെ വളര്‍ച്ചാനിരക്കിലെ മാന്ദ്യം താത്കാലികം മാത്രമാണെന്ന് ഐ.എം.എഫ് മേധാവി ക്രിസ്റ്റലിന ജോര്‍ജിയേവ. ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് വരും വര്‍ഷങ്ങളില്‍ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ക്രിസ്റ്റലീന പറഞ്ഞു. ദാവോസില്‍ നടക്കുന്ന ലോകസാമ്പത്തിക ഉച്ചകോടിയിലാണ് ക്രിസ്റ്റലീനയുടെ പരാമര്‍ശം.ആഗോള സമ്പദ്​വ്യവസ്ഥയെ സംബന്ധിച്ചടുത്തോളം 2019നേക്കാളും മെച്ചപ്പെട്ട വര്‍ഷമായിരിക്കും 2020 എന്നും അവര്‍ പറഞ്ഞു.

അതേസമയം, 3.3 ശതമാനമെന്ന വളര്‍ച്ച നിരക്ക്​ ആഗോള സമ്പദ്​വ്യവസ്ഥയെ സംബന്ധിച്ച്‌​ ഒട്ടും ഗുണകരമല്ലെന്നും അവര്‍ വിലയിരുത്തി. ഘടനാപരമായ മാറ്റങ്ങള്‍ വിവിധ സമ്പദ്​വ്യവസ്ഥകളില്‍ ആവശ്യമാണെന്ന്​ ക്രിസ്​റ്റലീന ജോര്‍ജിയേവ വ്യക്​തമാക്കി.യു.എസ് ​-ചൈന വ്യാപാര യുദ്ധം അയയുന്നതും നികുതി കുറഞ്ഞതും ആഗോള സമ്പദ്​വ്യവസ്ഥയെ സ്വാധീനിക്കുമെന്നും ക്രിസ്​ലീന കൂട്ടിച്ചേര്‍ത്തു.

പൗരത്വ നിയമഭേദഗതി പ്രതിഷേധം, രാജ്യം ആർക്കൊപ്പം?പ്രതിപക്ഷവാദം തകർത്തു കൊണ്ട് ഇന്ത്യ ടുഡേ സര്‍വേ ഫലം പുറത്ത്

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെയും ആഗോള സമ്പദ്‌വ്യവസ്ഥയുടെയും പ്രതീക്ഷിത വളര്‍ച്ചാനിരക്കുകള്‍ കഴിഞ്ഞദിവസം ഐ.എം.എഫ്. വെട്ടിക്കുറച്ചിരുന്നു. നടപ്പ് സാമ്പത്തികവര്‍ഷത്തിലെ ഇന്ത്യയുടെ പ്രതീക്ഷിത വളര്‍ച്ചാനിരക്ക് 6.1 ശതമാനത്തില്‍നിന്ന് 4.8 ശതമാനത്തിലേക്കാണ് വെട്ടിക്കുറച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button