Kerala

കൊറോണ വൈറസ്; ബോധവത്ക്കരണം നല്‍കും

ചൈനയിലുണ്ടായ കൊറോണ വൈറസ് ബാധയെക്കുറിച്ചുള്ള ബോധവത്ക്കരണത്തിനായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ യോഗം ചേര്‍ന്നു. കോറോണ സംബന്ധിച്ച് ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ബോധവത്ക്കരണം നല്‍കണമെന്ന് യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി നിര്‍ദേശിച്ചു. ഹാന്റ് സാനിറ്റൈസര്‍, ട്രിപ്പിള്‍ ലെയര്‍ മാസ്‌ക് എന്നിവ എല്ലാ ആശുപത്രികളും കരുതിവയ്ക്കണം. ചൈന കൂടാതെ പത്തോളം രാജ്യങ്ങളില്‍ കൊറോണ സാധ്യത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ടൂറിസം ഓപ്പറേറ്റര്‍മാര്‍ക്കും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കുന്നതിന് നിര്‍ദേശം നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു.

ഡിസംബര്‍ 31 റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് ബാധ ജനുവരി ഏഴിനാണ് ചൈനയില്‍ സ്ഥിരീകരിച്ചത്. ഇക്കാലയളവില്‍ ചൈനയില്‍ നിന്നും കോഴിക്കോട് ജില്ലയില്‍ എത്തിയ ആളുകള്‍ അടുത്തുളള ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് നിര്‍ദേശം നല്‍കിയിരുന്നു. 50 പേര്‍ ഇത്തരത്തില്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവര്‍ക്കാര്‍ക്കും തന്ന യാതൊരു രോഗ ലക്ഷണവും ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ആരോഗ്യ ജാഗ്രതയുടെ ഭാഗമായി നിര്‍ദേശിക്കപ്പെട്ടിട്ടുളള 28 ദിവസം ഇവരെ നിരീക്ഷിക്കുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലും മെഡിക്കല്‍ കോളേജിലും ആവശ്യമങ്കില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.  ചൈനയില്‍ നിന്നും കോഴിക്കോട് ജില്ലയില്‍ എത്തിയ ആളുകള്‍ ഉണ്ടെങ്കില്‍ അക്കാര്യം ആരോഗ്യ കേന്ദ്രങ്ങളിലോ ജില്ലാമെഡിക്കല്‍ ഓഫീസിലെ ഇ.മെയിലിലോ (coronakkd@ gmail.com), 0495 2371471, 0495 2376063 എന്നീ ഫോണ്‍ നമ്പറുകളിലോ അറിയിക്കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. മറ്റ് വിശദാംശങ്ങള്‍ക്കായി ജില്ലാ സര്‍വലന്‍സ് ഓഫീസറുടെ 9947068248 എന്ന നമ്പറില്‍ ബന്ധപ്പെടാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button