Latest NewsKeralaNews

പിഴിയാന്‍ നോക്കിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ബാറുടമകളുടെ വക പണി

തിരുവനന്തപുരം: പിഴിയാന്‍ നോക്കിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ബാറുടമകളുടെ വക പണി. വിജിലന്‍സില്‍ ബാറുടമകളെ മാസപ്പടിയുടെ പേരില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിഴിയുന്നതായി മൊഴി നല്‍കി. എക്‌സൈസ് ഉദ്യോഗസ്ഥര്‍ വാങ്ങിയിരുന്ന മാസപ്പടിയുടെ റേഞ്ച് കൂടിയതോടെ സ്ഥിരമായി കൊടുത്തുവന്നിരുന്ന കൈക്കൂലി നിര്‍ത്തലാക്കാന്‍ സംഘടന തീരുമാനിച്ചതോടെ എക്‌സൈസ് ഓഫീസര്‍മാര്‍ പലരീതിയിലും സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന് ബാറുടമകള്‍ വിജിലന്‍സിന് പരാതി നല്‍കി. എക്‌സൈസിന്റെ റേഞ്ച്, സര്‍ക്കിള്‍ ഓഫീസുകളിലുള്ള ഇരുപതോളം ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാതി.

ഫെഡറേഷന്‍ ഓഫ് കേരള ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ കൈക്കൂലി കൊടുക്കല്‍ തുടരേണ്ടതില്ലെന്ന് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.എന്നാല്‍, പെരുമ്പാവൂരിലെ ചില ബാറുടമകള്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ആറര ലക്ഷം രൂപ കൈക്കൂലി നല്‍കിയതായി സംഘടനയുടെ ശ്രദ്ധയില്‍പ്പെട്ടു.  പരാതിപ്പെടുമെന്ന് അറിയിച്ചപ്പോള്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പണം തിരികെ നല്‍കി. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം തുടരുകയാണ്.കൈക്കൂലി നല്‍കാത്തതിന്റെ പേരില്‍ മദ്യസ്റ്റോക്കുകള്‍ പിടിച്ചുവയ്ക്കുകയും ക്ലിയറന്‍സ് നല്‍കുന്നതിന് മനപ്പൂര്‍വം കാലതാമസം വരുത്തുകയും ചെയ്യുന്നുവെന്നാണ് പരാതിയിലെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button