Latest NewsNewsInternational

ശക്തമായ ഭൂചലനം : മരണ സംഖ്യ ഉയരുന്നു

അങ്കാര : തുര്‍ക്കിയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. തകര്‍ന്നുവീണ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍പെട്ടാണ് ഏറെപ്പേരും മരിച്ചത്. തലസ്ഥാന നഗരമായ അങ്കാരയിൽ നിന്ന് 550 കിലോമീറ്റർ അകലെ എലസിഗ് പ്രവിശ്യയിൽ വെള്ളിയാഴ്ച രാത്രി പ്രദേശിക സമയം രാത്രി 8.55ഓടെയാണ്, റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. മുപ്പതോളം പേരെ കാണാതായി. കിഴക്കൻ പ്രവിശ്യയായ എലസിഗിലെ ചെറിയ പട്ടണമായ സിവ്രിജയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

ശനിയാഴ്ച പുലര്‍ച്ചെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് അഞ്ചു പേരെ ജീവനോടെ പുറത്തെടുത്തതായി തുര്‍ക്കി ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. ക്ഷപ്പെട്ടവരില്‍ ഒരു ഗര്‍ഭിണിയുമുണ്ട്. കെട്ടിടത്തിനടിയില്‍ കിടന്ന ഇവരെ 12 മണിക്കൂറിലേറെ കഴിഞ്ഞാണ് പുറത്തെടുത്തതെന്നാണ് വാർത്ത ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നത്. ദുരന്തത്തിനിരയായവരെ സഹായിക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചതായി പ്രസിഡന്റ് റിസെപ് തായിപ് എര്‍ദോഗണ്‍ അറിയിച്ചു.

Also read : ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ 34 യുഎസ് സൈനികര്‍ക്ക് തലച്ചോറിന് പരിക്കേറ്റു: പെന്റഗണ്‍

രക്ഷാപ്രവർത്തകർ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ തുടരുകയാണ്. തകർന്ന കെട്ടിടങ്ങളിലേക്ക് മടങ്ങരുതെന്ന് തുർക്കിയിലെ ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്‌മെന്റ് അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ജനങ്ങൾക്ക് ആവശ്യമായ കിടക്ക, പുതപ്പ്, ഭക്ഷണം, വെള്ളം എന്നിവ പ്രദേശത്ത് എത്തിച്ച് വിതരണം ചെയ്യുമെന്നും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button