Life Style

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഈ ഭക്ഷണം ശീലമാക്കാം

 

നിങ്ങള്‍ക്ക് അമിതമായ കൊളസ്ട്രോള്‍ ഉണ്ടോ? ഫാസ്റ്റ് ഫുഡ് കാലത്ത് ചെറുപ്പക്കാര്‍ക്ക് വരെ കൊളസ്ട്രോള്‍ പ്രശ്നമുണ്ട്. ഭക്ഷണക്രമീകരണം തന്നെയാണ് പ്രതിവിധി. എന്നാല്‍, ഭക്ഷണം കഴിക്കാതിരുന്നിട്ടും കാര്യമില്ല. പിടിപ്പെട്ട കൊളസ്ട്രോളിനെ അങ്ങനെയൊന്നും അടര്‍ത്തിമാറ്റാനാവില്ല. ഭക്ഷണരീതി ഒന്നു മാറ്റേണ്ടിവരും.

ഏത് എണ്ണ ഉപയോഗിക്കണം, എന്ത് കഴിക്കണം, എപ്പോള്‍ കഴിക്കണം എന്ന കാര്യത്തില്‍ വ്യക്തത വരണം. രാവിലെ മുതലുള്ള ക്രമീകരണങ്ങള്‍ ശ്രദ്ധിക്കൂ..

രാവിലെ സോയാബീന്‍സ് പാല്‍ ചേര്‍ത്ത് മധുരം കുറച്ച് ചായയോ കാപ്പിയോ കുടിക്കാം.
തവിടു റവ പാന്‍ കേക്ക് മൂന്നെണ്ണവും, കറിവേപ്പില ചേര്‍ത്ത കട്ടത്തൈരും പ്രാതലായി കഴിക്കാം.

പത്തുമണിക്ക് ഒരു പേരയ്ക്ക കഴിക്കാം.

ഉച്ചയ്ക്ക് സോയാബീന്‍സ് വെളുത്തുള്ളി സൂപ്പ്, ചമ്ബവരി ചോറ്, അയില തേങ്ങയില്ലാതെ പച്ചമുളക് കറി, മല്ലിയില, പൊതിയിനയില ചട്നി, മോര്, തക്കാളി സാലഡ്. ഇതൊക്കെ ഉള്‍പ്പെടുത്താം.

നാലുമണിക്ക് കൂവരക് അട ഒരെണ്ണം കഴിക്കാം. ആപ്പിള്‍, അല്ലെങ്കില്‍ പപ്പായ, ചായ, ഉലുവ ചപ്പാത്തി, കടലക്കൂട്ടുകറി, പച്ചക്കറി സാലഡ്, ഒരുപഴം ഇതില്‍ എതായാലും നല്ലതാണ്.

കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള ബെസ്റ്റ് ഭക്ഷണമാണ് ഉലുവാ ചപ്പാത്തി. ഇത് എങ്ങനെ ഉണ്ടാക്കുന്നതെന്ന് അറിഞ്ഞിരിക്കൂ..

ഗോതമ്ബ്മാവ്-ഒരു കപ്പ്
മഞ്ഞള്‍- ഒരു ടീസ്പൂണ്‍
വെളുത്തുള്ളി-നാല് അല്ലി
ഉലുവാപ്പൊടി- ഒരു ടീസ്പൂണ്‍
ഉപ്പ്
കാരറ്റ് ചുരണ്ടിയത്- ഒരു ടീസ്പൂണ്‍

തയ്യാറാക്കുന്നവിധം

മഞ്ഞള്‍പൊടി, ചതച്ച വെളുത്തുള്ളി, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിച്ചെടുക്കുക. ഗോതമ്ബുമാവ് ചെറുചൂടുവെള്ളത്തില്‍ ഉപ്പു ചേര്‍ത്ത് കുഴയ്ക്കുമ്‌ബോള്‍ ഉലുവാപൊടിയും ചേര്‍ക്കാം. വേവിച്ച കാരറ്റും ചേര്‍ത്ത് ചപ്പാത്തിയുണ്ടാക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button