Latest NewsNewsInternational

കൊറോണ എന്ന മാരക വൈറസ് : ചൈനയോട് ഇന്ത്യയുടെ ആവശ്യം ഇങ്ങനെ

ന്യൂഡല്‍ഹി: കൊറോണ വൈറസ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ ചൈനയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ തിരിച്ചയക്കണെന്ന് ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നാട്ടിലേക്ക് തിരിച്ചു വരാനാവശ്യമായ നടപടികള്‍ എത്രയും വേഗം ആലോചിക്കാന്‍ ചൈനീസ് വിദേശകാര്യ മന്ത്രാലയത്തോടും വുഹാനിലെ പ്രാദേശിക ഉദ്യോഗസ്ഥരോടുമാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.

Read Also : കൊറോണ വൈറസ്: ചൈനയിലെ ഇന്ത്യക്കാരുടെ ആരോഗ്യസ്ഥിതി ഇന്ത്യന്‍ എംബസ്സി നിരന്തരം പരിശോധിച്ച് വരികയാണെന്ന് ഡോ. എസ് ജയശങ്കര്‍; ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ പുറത്തു വിട്ടു

700ഓളം വിദ്യാര്‍ഥികളാണ് ചൈനയിലെ വുഹാനിലും സമീപപ്രദേശങ്ങളിലുമായുള്ള വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്നത്. ഇതില്‍ അധികവും മെഡിക്കല്‍ വിദ്യാര്‍ഥികളാണ്. വൈറസ് ബാധയെ തുടര്‍ന്ന് 56 പേരാണ് ചൈനയില്‍ മരിച്ചത്. 1985 പേര്‍ക്ക് വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. 2684 പേര്‍ക്ക് വൈറസ് ബാധയുള്ളതായി സംശയിക്കുന്നു. ഇതില്‍ 324 പേരുടെ നില അതീവഗുരുതരമാണെന്നാണ് ചൈനീസ് സര്‍ക്കാര്‍ അറിയിക്കുന്നത്.

പുതുവത്സര അവധിക്കായി ഭൂരിഭാഗം വിദ്യാര്‍ഥികളും നാട്ടിലേക്ക് വന്നെങ്കിലും 300 ഓളം വിദ്യാര്‍ഥികള്‍ ഇപ്പോഴും ചൈനയില്‍ തന്നെ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരി 23ന് നഗരത്തിലെ പല ഭാഗങ്ങളും അടയ്ക്കുന്നതിന് മുമ്പായി ചില വിദ്യാര്‍ഥികള്‍ക്ക് നാട്ടിലെത്താന്‍ സാധിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button