KeralaLatest NewsNews

കാട്ടാക്കട ഭൂഉടമയുടെ കൊല : മുഖ്യപ്രതികള്‍ പിടിയില്‍

തിരുവനന്തപുരം : കാട്ടാക്കട ഭൂഉടമയുടെ കൊല, മുഖ്യപ്രതികള്‍ പിടിയില്‍. ഒളിവിലായിരുന്ന ഉത്തമനും സജുവുമാണ് പിടിയിലായത്. നെയ്യാറ്റിന്‍കരയില്‍ നിന്നാണ് ഇരുവരേയും പിടികൂടിയത്. കേസിലെ മറ്റൊരു പ്രതി വിജിന്റെ അറസ്റ്റ് പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

Read Also : കാട്ടാക്കടയിൽ സ്വന്തം സ്ഥലത്തെ മണ്ണെടുപ്പ് ചോദ്യം ചെയ്ത യുവാവിനെ ജെ സി ബികൊണ്ട് അടിച്ചു കൊന്നു; നാടിനെ നടുക്കിയ സംഭവത്തിനു പിന്നിൽ മണൽ മാഫിയ

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഗീതിനെ സംഘം ജെസിബി ഉപയോഗിച്ച് കൊലപ്പെടുത്തിയത്. സംഗീതിന്റെ പുരയിടത്തില്‍ നിന്ന് വ്യാഴാഴ്ച രാത്രിയോടെ സജുവിന്റെ നേതൃത്വത്തിലുള്ള സംഘം ജെസിബിയുമായി മണ്ണ് കടത്താനെത്തി.

വനം വകുപ്പ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞായിരുന്നു സംഘം എത്തിയത്. മണ്ണെടുക്കുന്നത് സംഗീത് തടഞ്ഞതോടെ വാക്കേറ്റമായി. തുടര്‍ന്ന് ജെസിബിയുടെ ബക്കറ്റ് ഭാഗം കൊണ്ട് സംഗീതിനെ അടിച്ചു വീഴ്ത്തുകയുമായിരുന്നു. സംഗീതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംവത്തിന് പിന്നാലെ പ്രതികള്‍ ഒളിവില്‍ പോയി. ജെസിബി നിയന്ത്രിച്ചിരുന്ന വിജിന്‍ കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button