KeralaLatest NewsNews

വിവാഹ വേദിയില്‍ നിന്ന് നേരിട്ട് മഹാശൃംഖലയിലേക്ക്; മനുഷ്യ മഹാശൃംഖലയിൽ പങ്കെടുത്ത് വധൂവരന്മാര്‍

ആലപ്പുഴ: സിപിഎം സംഘടിപ്പിക്കുന്ന മനുഷ്യ മഹാശൃംഖലയില്‍ അണിചേരാന്‍ വിവാഹ വേദിയില്‍ നിന്ന് വധുവരന്മാർ നേരിട്ടെത്തി. ഭരണഘടന സംരക്ഷിക്കുക, പൗരത്വ നിയം പിന്‍വലിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ഇടതുപക്ഷം മനുഷ്യശൃംഖല സംഘടിപ്പിച്ചത്. ഇതിൽ കണ്ണിയാവാനാണ് വധൂവരന്‍മാര്‍ വിവാഹ വേദിയില്‍ നിന്ന് നേരിട്ടെത്തിയത്. യു പ്രതിഭ എംഎല്‍എക്കൊപ്പമാണ് ഇവര്‍ പങ്കെടുത്തത്. വധുവിന്റെയും വരന്റെയും കുടുംബാംഗങ്ങളും എത്തിയിരുന്നു. വന്‍ ജനപങ്കാളിത്തമാണ് വിവിധ ഭാഗങ്ങളില്‍ നിന്നും അണിചേരാന്‍ എത്തിയിട്ടുള്ളത്. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത അടക്കമുള്ളവര്‍ ആലപ്പുഴ ജില്ലയില്‍ അണിചേരാനെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button