Latest NewsNewsIndia

ജീവൻ കവർന്ന സെൽഫി; റെ​യി​ല്‍​വെ പാളത്തിൽ ക​യ​റി സെ​ല്‍​ഫി​യെ​ടുത്ത യു​വ​തി ട്രെ​യി​ന്‍‌ ത​ട്ടി​മ​രി​ച്ചു

കോ​ല്‍​ക്ക​ത്ത: റെ​യി​ല്‍​വെ പാളത്തിൽ ക​യ​റി സെ​ല്‍​ഫി​യെ​ടുത്ത യു​വ​തി ട്രെ​യി​ന്‍‌ ത​ട്ടി​മ​രി​ച്ചു. പ​ശ്ചി​മ ബം​ഗാ​ളിലെ ജാ​ല്‍​പാ​യി​ഗു​രി ജി​ല്ല​യി​ലെ ഊ​ദ്‌​ലാ​ബാ​രി​യി​ലാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​ത്തി​ല്‍ മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍‌​ക്കു​ക​യും ചെ​യ്തു.

ട്രെ​യി​ന്‍ ത​ട്ടി​യ പെ​ണ്‍​കു​ട്ടി​ക​ളി​ലൊ​രാ​ള്‍ ന​ദി​യി​ലേ​ക്കു വീ​ണു. ത​ല്‍​ക്ഷ​ണം മ​രി​ക്കു​ക​യും ചെ​യ്തു. മൈ​നാ​ഗു​രി​യി​ല്‍​നി​ന്ന് വി​നോ​ദ​യാ​ത്ര​യ്ക്കെ​ത്തി​യ വി​ദ്യാ​ര്‍​ഥി സം​ഘ​ത്തി​ലെ പെ​ണ്‍​കു​ട്ടി​ക​ളാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഗി​സ് ന​ദി​ക്കു​കു​റു​കെ​യു​ള്ള റെ​യി​ല്‍​വെ പാളത്തിൽ നി​ന്ന് പെ​ണ്‍​കു​ട്ടി​ക​ള്‍ സെ​ല്‍​ഫി​യെ​ടു​ക്കു​മ്ബോ​ള്‍ സി​ലി​ഗു​രി​യി​ല്‍​നി​ന്നു​ള്ള പാ​സ​ഞ്ച​ര്‍ ട്രെ​യി​ന്‍ എ​ത്തു​ക​യാ​യി​രു​ന്നു.

ALSO READ: കുട്ടികൾക്കെതിരെയുള്ള ഒ‍ാൺലൈൻ ലൈംഗിക അതിക്രമങ്ങൾ; അന്വേഷണത്തിന് പുതിയ പദ്ധതിയുമായി പൊലീസ്

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി ട്രെ​യി​ന്‍ വ​രു​ന്ന​തു​ക​ണ്ട് ന​ദി​യി​ലേ​ക്ക് ചാ​ടി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പെ​ണ്‍​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button