KeralaLatest NewsNews

തൃശൂര്‍ തന്നെയാണിഷ്ടാ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം; ക്ഷേത്രോത്സവ ഘോഷയാത്രയ്ക്ക് അകമ്പടിയായി മുസ്ലിം സംഘടനകള്‍, വൈറലായി വീഡിയോ

തൃശൂര്‍: തൃശൂര്‍ തന്നെയാണിഷ്ടാ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം. ക്ഷേത്രോത്സവ ഘോഷയാത്രയ്ക്ക്  അകമ്പടിയായി മുസ്ലിം സംഘടനകള്‍.മതമല്ല, മനുഷ്യനാണ് വലുതെന്ന യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി തൃശൂര്‍ സിറ്റി പൊലീസ് ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ വിവിധ മുസ്ലിം സംഘടനകള്‍ തൃശൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെയാണ് സംഭവം.

വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ തൃശൂരില്‍ നടന്ന ഭരണഘടനാ സംരക്ഷണവലയം എന്ന പ്രതിഷേധ പരിപാടി നിശ്ചയിച്ച സമയത്തു തന്നെയാണ് തൊട്ടടുത്ത ഭക്തപ്രിയം ക്ഷേത്രത്തിലെ ഉത്സവം കടന്നു പോകേണ്ടിയിരുന്നത്. ക്ഷേത്രം അധികൃതര്‍ ഇക്കാര്യം പോലീസുദ്യോഗസ്ഥരും പ്രതിഷേധ സംഘടനാ നേതാക്കളുമായി സംസാരിച്ചപ്പോള്‍, ക്ഷേത്ര ഉത്സവം തീരുമാനിച്ച സമയത്തു തന്നെ നടത്തുവാന്‍ എല്ലാ സഹകരണവും മുസ്ലിം സംഘടനാപ്രവര്‍ത്തകര്‍ വാഗ്ദാനം ചെയ്യുകയും, പ്രതിഷേധത്തിനെത്തിയവര്‍ തന്നെ ക്ഷേത്ര ഉത്സവത്തിന്റെ വളണ്ടിയര്‍മാരായി രംഗത്തിറങ്ങുകയും ചെയ്തു.

മതമല്ല; മനുഷ്യനാണ് വലുതെന്ന വലിയ പാഠമാണ് തൃശൂര്‍ നിവാസികള്‍ ഈ രാജ്യത്തിനു നല്‍കുന്നത്.തൃശൂര്‍ തന്നെയാണിഷ്ടാ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം എന്ന കുറിപ്പോടെ തൃശ്ശൂര്‍ സിറ്റി പോലീസ് പങ്കുവെച്ച വീഡിയോ വൈറലാകുകയാണ്.

 

https://www.facebook.com/thrissurcitypolice/videos/516855625603656/?__xts__%5B0%5D=68.ARCFAztaqkDH9_bVOPWqiPb7Rq4KIZHUAqZa1CdYledHWzZ5d8EaSwRv1dVNjrCbkrl4dRRStdzP23_eUD6ASSQRwZwXVCU-MnR7-9a-nqZ1GrxhP2o3e3zEU9XWFRRWVTQy4lWkLDswi2YRX_PE_fGXsTc7NOyNY8P2cUr-m-nJCFjrEJK6lNg0P7Z5IhcK0Z3bxmR-T6y7bCXzr_omGApJ13QgJyJuSh_JU9QCAez_vOJ48v45MtMnwCWMnz8_dKaam3EJS38falSaz69mp9HjguBic5B8mtoXjy1d2eACOXsoqcSrln7CzjjiuvQxUKNVcDwzKJjSIbFiuWk622809KxaOINTH9fTYA&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button