Latest NewsIndiaNews

ബസും ഓട്ടോയും കൂട്ടിയിടിച്ച് കിണറ്റിലേക്ക് പതിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ ഉയരുന്നു

മുംബൈ: ബസും ഓട്ടോയും കൂട്ടിയിടിച്ച് കിണറ്റിലേക്ക് പതിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ ഉയരുന്നു. 20പേർ  മരിച്ചുവെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. മഹാരാഷ്ട്ര നാസിക്കിലെ മേഷി ഗ്രാമത്തിൽ വൈകിട്ട് നാല് മണിയോടെയാണ് സംഭവം.

അപകടത്തില്‍പ്പെട്ട മഹാരാഷ്ട്ര റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസിൽ 30 പേരും ഓട്ടോയിൽ ഏഴ് പേരും ഉണ്ടായിരുന്നെന്നാണ് വിവരം. കിണറ്റിനുള്ളില്‍ നിന്ന് 15 മൃതദേഹങ്ങളാണ് പുറത്തെടുത്തതെന്നും മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും പോലീസ് പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം വീതം നൽകുമെന്നു സർക്കാർ അറിയിച്ചു. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close