Latest NewsLife Style

പാരസെറ്റമോള്‍ ഉപയോഗം ഓട്ടിസത്തിന് കാരണമാകുമോ? ഡോക്ടര്‍മാര്‍ പറയുന്നതിങ്ങനെ

സ്ത്രീകള്‍ ഗര്‍ഭാവസ്ഥയില്‍ പാരസെറ്റമോള്‍ ഉപയോഗിക്കുന്നത് കുഞ്ഞിന് ഓട്ടിസം വരാന്‍ കാരണമാകുമെന്ന വാര്‍ത്തകള്‍ തള്ളി ശാസ്ത്രജ്ഞര്‍.ഓട്ടിസം സന്നദ്ധ സംഘടനയായ ഓട്ടിസ്റ്റിക്കയുടെ സയന്‍സ് ഡയറക്ടര്‍ ഡോ.ജയിംസ് കുസാക്ക് ആണ് ആ വാദം തെറ്റാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.

ജേണല്‍ ഓഫ് എപിഡെമിയോളജി എന്ന പ്രസിദ്ധീകരണത്തിലാണ് പാരസെറ്റമോള്‍ ഉപയോഗം ഓട്ടിസത്തിനു കാരണമാകുമെന്ന പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.സ്പെയിനിലായിരുന്നു ഇതിന് അടിസ്ഥാനമായ പഠനം നടത്തിയത്.പാരസെറ്റമോള്‍ ഉപയോഗിച്ച സ്ത്രീകളുടെ കുഞ്ഞുങ്ങള്‍ക്ക് അഞ്ച് വയസ്സാകുന്നതോടെ ഹൈപ്പര്‍ ആക്ടിവിറ്റി,ഇമ്പള്‍സീവ് സിന്‍ഡ്രോം എന്നിവ ഉണ്ടായതായാണ് പഠനത്തില്‍ കണ്ടെത്തിയത്.

എന്നാല്‍,ഇക്കാര്യം സ്ഥീരീകരിക്കാന്‍ പറ്റിയ തെളിവുകളൊന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നില്ലെന്നും അതുകൊണ്ടു തന്നെ ഈ വാദം അംഗീകരിക്കാനാവില്ല എന്നുമാണ് വിദഗ്ധര്‍ ഇപ്പോള്‍ അഭിപ്രായപ്പെടുന്നത്. വിഷയം സംബന്ധിച്ച് കൂടുതല്‍ പഠനം നടത്തണമെന്നും ഇവര്‍ പറയുന്നുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button