Latest NewsNewsIndia

ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തിന് ശേഷം റാലി: എട്ട് യുവാക്കള്‍ക്ക് കോടതി ശിക്ഷ വിധിച്ചു

താനെ•നാല് വർഷം മുമ്പ് പാകിസ്ഥാനെതിരെ ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ വിജയിച്ചതിനെ തുടർന്ന് താനെ നഗരത്തിൽ റാലി നടത്തിയ എട്ട് യുവാക്കൾക്ക് മജിസ്‌ട്രേറ്റ് കോടതി തിങ്കളാഴ്ച ശിക്ഷ വിധിച്ചു. സിറ്റി പോലീസ് മേധാവി പുറപ്പെടുവിച്ച നിരോധന ഉത്തരവുകൾ ലംഘിച്ചതിന് ഇവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

ഘോഷയാത്രയോ റാലിയോ നടത്തരുതെന്ന് പോലീസ് മേധാവി ഉത്തരവിട്ടിരുന്നു.

2016 മാർച്ച് 19 ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ഒരു മത്സരത്തിൽ പാകിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. രാത്രി 10.30 ഓടെ എട്ട് യുവാക്കൾ ദേശീയ പതാക വഹിച്ച് ബൈക്കുകളിൽ നീങ്ങിയതായും ‘ഭാരത് മാതാ കി ജയ്’ എന്ന് ആക്രോശിച്ചതായും പോലീസ് കോടതിയെ അറിയിച്ചു. റാലികൾ, ഘോഷയാത്രകൾ തുടങ്ങിയവ കമ്മീഷണറേറ്റിന്റെ പരിധിക്കുള്ളിൽ നിരോധിച്ച് താനെ പോലീസ് മേധാവി ഉത്തരവ് പുറപ്പെടുവിച്ചിരുന്നതായി പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. ആരോപണത്തിൽ പ്രതികള്‍ കുറ്റം സമ്മതിച്ചു.

യുവാക്കള്‍ക്ക് 600 രൂപ പിഴ വീതം പിഴ ചുമത്തിയ താനെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (ഫസ്റ്റ് ക്ലാസ്) ആർ എച്ച് ഝാ, കോടതി പിരിയും വരെ ലളിതമായ തടവിനും ശിക്ഷിച്ചു.

പ്രവീൺ അരുൺ ജാദവ് (28), രോഹിത് അശോക് ധോണ്ട് (28), വൈഭവ് സുനിൽ സാവന്ത് (29), അവിനാശ് സുധാകർ ഗെയ്ക്വാഡ് (23), അഭിനവ് അല്ലെങ്കിൽ പ്രശാന്ത് രാംലഖാൻ ചതുർവേദി (28), സുഖ്‌പ്രീത് വീരേന്ദ്ര സിംഗ് (28) സുരേഷ് അഖാഡെ (29), പ്രത്യാക്ഷ എന്ന ചിന്നു ഹരിദാസ് ഹെഗ്ഡെ (30) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button