KeralaLatest NewsNews

ചാനലുകളെ കണ്ടാലും മൈക്ക് കണ്ടാലും അപ്പോ പ്രസ്താവന ഇറക്കും; ഗവര്‍ണര്‍ക്ക് പറ്റിയ സ്ഥലം ബിഗ് ബോസാണെന്ന് പരിഹാസവുമായി ശബരിനാഥന്‍ എംഎല്‍എ

തിരുവനന്തപുരം: ചാനലുകളെ കണ്ടാലും മൈക്ക് കണ്ടാലും അപ്പോ പ്രസ്താവന ഇറക്കുന്ന ഗവര്‍ണര്‍ക്ക് പറ്റിയ സ്ഥലം ബിഗ് ബോസാണെന്ന് പരിഹാസവുമായി ശബരിനാഥന്‍ എംഎല്‍എ. ബാലരാമപുരത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ശബരിനാഥന്‍ ഗവര്‍ണറെ പരിഹസിച്ചത്.

ചാനലുകളെ കണ്ടാലും മൈക്ക് കണ്ടാലും അപ്പോ പ്രസ്താവന ഇറക്കുന്ന ആളാണ് ഗവര്‍ണര്‍. അദ്ദേഹം ഒരു രാഷ്ട്രീയക്കാരനായതുകൊണ്ട് ആകാം അങ്ങനെ. എവിടെ ആള്‍ക്കൂട്ടം കണ്ടാലും അദ്ദേഹം പ്രസ്താവന ഇറക്കും. ഗവര്‍ണറെ കേരളത്തില്‍ നിന്നു പിരിച്ചുവിടണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. അങ്ങനെ അദ്ദേഹത്തെ വിടാന്‍ പറ്റിയ സ്ഥലമാണ് ബിഗ് ബോസ് ഷോ. ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നല്‍കിയാല്‍ ജയിക്കാന്‍ സാധ്യതയുള്ള ആളാണ് ഗവര്‍ണറെന്നും” ശബരിനാഥന്‍ പറഞ്ഞു.

അതിരൂക്ഷ ഭാഷയിലാണ് പ്രതിപക്ഷം ഗവര്‍ണറെ വിമര്‍ശിക്കുന്നത്. ഗവര്‍ണറെ നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രമേയം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചതിനെ പിന്നാലെയാണ് ഗവര്‍ണക്കെതിരേ പരിഹാസവുമായി കോണ്‍ഗ്രസ് എംഎല്‍എ രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button