NewsBusiness

ഓഹരി വിപണിയിൽ ആശ്വാസം : വ്യാപരം തുടങ്ങിയത് നേട്ടത്തിൽ

മുംബൈ : വ്യാപാര ആഴ്ച്ചയിലെ രണ്ടാം ദിനത്തിൽ നഷ്ടത്തിൽ നിന്നും കരകരയറി ഓഹരി വിപണി ആരംഭിച്ചത് നേട്ടത്തിൽ. സെൻസെക്സ് 138 പോയിന്റ് ഉയർന്ന് 41,293ലും നിഫ്റ്റി 34 പോയിന്റ് ഉയരത്തിലും എത്തിയിരുന്നു. ബിഎസ്ഇയിലെ 861 ഓഹരികള്‍ നഷ്ടത്തിലും 1292 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലുമായപ്പോൾ 45 ഓഹരികള്‍ മാറ്റമില്ലാതായി.

എച്ച്ഡിഎഫ്സി, യുപിഎല്‍, ബിപിസിഎല്‍, യെസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ഗ്രാസിം, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ എന്നീ ഓഹരികള്‍ നേട്ടത്തിലും ജെഎസ്ഡബ്ല്യു സ്റ്റീല്‍, വേദാന്ത, നെസ് ലെ, കോള്‍ ഇന്ത്യ, ഭാരതി എയര്‍ടെല്‍, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, എന്‍ടിപിസി, പവര്‍ഗ്രിഡ്, ടിസിഎസ്, വിപ്രോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ എന്നീ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം തുടങ്ങിയത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button