KeralaLatest NewsNews

മാനസിക പ്രശ്‌നമുള്ള സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമം; പോലീസുകാരന്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലം പൂത്തുരില്‍ മാനസികവെല്ലുവിളി നേരിടുന്ന നാല്‍പ്പതുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ പോലീസുകാരന്‍ അറസ്റ്റില്‍. പത്തനംതിട്ട മണിയാര്‍ കെ.എ.പി. അഞ്ചാം ബറ്റാലിയനിലെ ഹവില്‍ദാര്‍ എസ്.എന്‍.പുരം സുലോചനമന്ദിരത്തില്‍ ജയകുമാറാ(43)ണ് പീഡനശ്രമത്തിന് അറസ്റ്റിലായത്.

ജനുവരി 20 നായിരുന്നു പീഡന ശ്രമം. സംഭവ ദിവസം ജയകുമാര്‍ സ്ത്രീയുടെ വീട്ടിലെത്തി പോലീസാണെന്നു പറഞ്ഞ് വാതിലില്‍ മുട്ടി. വാതില്‍ തുറന്നപ്പോള്‍ പരാതിക്കാരിക്കുനേരേ ലൈംഗികാതിക്രമം കാട്ടി. ഇയാളെ തള്ളിമാറ്റി ഓടിയ സ്ത്രീക്കു പിന്നാലെ ഇയാള്‍ ഓടിയെങ്കിലും പിടികൂടാനായില്ല.പ്രദേശത്തുണ്ടായിരുന്നവരോട് സ്ത്രീ വിവരം പറഞ്ഞതിനെ തുടര്‍ന്ന് അവര്‍ പോലീസില്‍ അറിയിച്ചു. റൂറല്‍ എസ്.പി. ഹരിശങ്കര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് വനിതാ സെല്‍ സി.ഐ.യുടെ നേതൃത്വത്തില്‍ സ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയശേഷം കേസ് പുത്തൂര്‍ പോലീസിന് കൈമാറി. തുടര്‍ന്ന് ജയകുമാറിനെ അറസ്റ്റ് ചെയ്തു. പിന്നീട് മജിസ്ട്രേറ്റിന്റെ മുന്‍പാകെ സ്ത്രീ മൊഴി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button