KeralaLatest NewsNews

ചെന്നിത്തല തരംതാണ പ്രതിപക്ഷനേതാവാണെന്ന് ബോധ്യമായെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: രമേശ് ചെന്നിത്തല തരം താണ പ്രതിപക്ഷനേതാവാണെന്ന് ബിജെപി നോതാവ് കെ സുരേന്ദ്രന്‍.ഫെയ്‌സ്ബുക്ക് കുറിപ്പിലൂയെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഗവര്‍ണ്ണറെ നിയമസഭയില്‍ തടയുകയും അപമാനിക്കുകയും ചെയ്യുകവഴി ഇവിടുത്തെ പ്രതിപക്ഷം തികച്ചും ജനാധിപത്യവിരുദ്ധരും സാമൂഹ്യവിരുദ്ധരുമാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ബാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു.

നയപ്രഖ്യാപനത്തിനായി ഇന്ന് രാവിലെ നിയമസഭയില്‍ എത്തിയ ഗവര്‍ണര്‍ക്കെതിരെ ഗോബാക്ക് വിളികളുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ഗവര്‍ണറുടെ നയപ്രഖ്യാപനം ബഹിഷ്‌കരിച്ച പ്രതിപക്ഷം നിയമസഭ പ്രവേശന കവാടത്തില്‍ കുത്തിയിരുന്നും പ്രതിഷേധിച്ചു. കേരള നിയമസഭയേയും കേരളത്തേയും അപമാനിച്ച ഗവര്‍ണറുമായി സര്‍ക്കാരും സ്പീക്കറും കൈകോര്‍ത്തിരിക്കുകയാണെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നുമാണ് ചെന്നിത്തല വ്യക്തമാക്കിയത്.

നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവര്‍ണറെ തടഞ്ഞ പ്രതിപക്ഷത്തെ സ്പീക്കര്‍ വാച്ച് ആന്റ് വാര്‍ഡിനെ ഉപയോഗിച്ചു നീക്കുകയായിരുന്നു. ഇതിനുശേഷം പ്രതിപക്ഷം നയപ്രഖ്യാപനം ബഹിഷ്‌കരിച്ച് സഭയില്‍നിന്ന് ഇറങ്ങിപ്പോയി. സഭയ്ക്കു പുറത്തിരുന്നുള്ള പ്രതിപക്ഷ അംഗങ്ങളുടെ കുത്തിയിരിപ്പ് പ്രതിഷേധം തുടരുകയാണ്.

കെ സുരേന്ദ്രന്റെ ഫേസ് ബുക്ക് പോസ്റ്റ് പൂര്‍ണരൂപം…..

രമേശ് ചെന്നിത്തല ഇത്രയും തരം താണ ഒരു പ്രതിപക്ഷനേതാവാണെന്ന് കേരളത്തിനു ബോധ്യമായി. ഗവര്‍ണ്ണറെ നിയമസഭയില്‍ തടയുകയും അപമാനിക്കുകയും ചെയ്യുകവഴി ഇവിടുത്തെ പ്രതിപക്ഷം തികച്ചും ജനാധിപത്യവിരുദ്ധരും സാമൂഹ്യവിരുദ്ധരുമാണെന്ന് തെളിയിച്ചിരിക്കുകയാണ്. നടപടി എടുക്കാന്‍ സ്പീക്കര്‍ക്ക് ബാധ്യതയുണ്ട്.

 

https://www.facebook.com/KSurendranOfficial/posts/2774725202612098?__xts__%5B0%5D=68.ARD9Iw9_RFZjzSyF9j8LAZOOQN_bGBE7sUhTwvU4QBEusz3aW6bRLAPWsS2MQTfhJ2NOZWzTy4B_Dn6_mS0_1q6gyRygu2D3P9qUjZPwycNUZsyl7nhEG0fgI9EmXizLk9sx0B6EmFfSXKu3Y3p63YD33yNYDR3XJp-OjDVQx2LUlgie0Nq0SUcy_eG5SH5ySR93RPzMTJpM3i7eqh3UqC15eybjv7kDF14mgCS5n2RGCGyL8CHm_3QjY2MjVd6sDKKKfPitEfLOxDQaWUcAlGA-dsP1V8mGmVtXF3L_7UNYo5-hY5RrDTeI5N-UrEroe84NJeg6agvjbMC6SdhKcQ&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button