KeralaLatest NewsNews

നയ പ്രഖ്യാപനം: പ്രസംഗത്തിലെ വിവാദ ഭാഗങ്ങൾ വായിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

വിയോജിപ്പുണ്ടെങ്കിലും കടമ നിര്‍വഹിക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് നയപ്രഖ്യാപന പ്രസംഗത്തിലെ 18ാം ഖണ്ഡിക ഗവർണർ വായിച്ചത്

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരായ നയപ്രഖ്യാപന പ്രസംഗത്തിലെ വിവാദ ഭാഗങ്ങൾ വായിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിയോജിപ്പുണ്ടെങ്കിലും കടമ നിര്‍വഹിക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് നയപ്രഖ്യാപന പ്രസംഗത്തിലെ 18ാം ഖണ്ഡിക ഗവർണർ വായിച്ചത്. കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങൾക്കെതിരായ ഭാഗങ്ങളും വായിച്ചു ഗവർണറുടെ തീരുമാനത്തെ ഭരണപക്ഷം ഡെസ്‌കിലടിച്ചു സ്വാഗതം ചെയ്തു.

മലയാളത്തിലാണ് നയപ്രഖ്യാപനം ആരംഭിച്ചത്. ഗവർണ്ണർ നയപ്രഖ്യാപനം ആരംഭിച്ചതും പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി. സഭയുടെ പ്രധാനകവാടം പ്രതിപക്ഷ എം.എൽ.എ.മാർ ഉപരോധിച്ചു. ഡയസിലേക്ക് കടക്കാനാവാതെ ഗവർണ്ണർ നിന്ന അവസരത്തിൽ വാച്ച് ആൻഡ് വാർഡ് സഭയിൽ ഇറങ്ങി. നടുത്തളത്തിൽ പ്രതിഷേധമുയർത്തിയ പ്രതിപക്ഷ അംഗങ്ങളെ വാച്ച് ആൻഡ് വാർഡ് ബലപ്രയോഗത്തിലൂടെ നീക്കി.

അതേസമയം, ഗവര്‍ണറെ നീക്കണം എന്ന പ്രതിപക്ഷ പ്രമേയം ഈ സമ്മേളനകാലത്ത് അവതരിപ്പിക്കാന്‍ അനുവദിക്കാനാവില്ലെന്ന് മന്ത്രി എ.കെ. ബാലന്‍. സഭയുടെ ഈ സമ്മേളനകാലത്തേക്കുള്ള നടപടികള്‍ നേരത്തെ തീരുമാനിച്ചു കഴിഞ്ഞു. സര്‍ക്കാരിന്റെ സമ്മതമില്ലാതെ ഒരു വിഷയവും അവതരിപ്പിക്കാന്‍ കഴിയില്ല. കാര്യോപദേശക സമിതിയും സര്‍ക്കാര്‍ തീരുമാനത്തിന് അപ്പുറം പോകില്ല. പ്രതിപക്ഷത്തിന് നോട്ടീസ് നല്‍കുന്നതിന് തടസ്സമില്ലെങ്കിലും അവതരിപ്പിക്കാന്‍ ഈ സമ്മേളനകാലത്ത് കഴിയില്ല എന്നും മന്ത്രി ബാലന്‍ വ്യക്തമാക്കി.

ALSO READ: ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ കൂട്ടു കച്ചവടമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ഗവര്‍ണറും സര്‍ക്കാരുമായുള്ള ബന്ധം അലങ്കോലമാക്കാന്‍ ആരും നോക്കേണ്ട എന്നും മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. പ്രമേയം കൊണ്ടുവന്ന് സര്‍ക്കാരിന് ചെക്ക് വയ്ക്കാന്‍ ആരേയും അനുവദിക്കില്ല. പൊതുവികാരം ഇടതുമുന്നണിക്ക് അനുകൂലമാകുന്നതുകണ്ടുള്ള പ്രതിപക്ഷ നീക്കമാണ് ഗവര്‍ണര്‍ക്കെതിരായ പ്രമേയമെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button