Latest NewsNewsMobile PhoneBusinessTechnology

വരിക്കാരുടെ എണ്ണവും, വരുമാനവും : ഇന്ത്യന്‍ ടെലികോം മേഖലയിൽ മറ്റ് കമ്പനികളെ ബഹുദൂരം പിന്നിലാക്കി മുന്നേറി ജിയോ

ഇന്ത്യന്‍ ടെലികോം മേഖലയിൽ വരിക്കാരുടെ എണ്ണത്തിലും, വരുമാനത്തിലും മറ്റ് കമ്പനികളെ ബഹുദൂരം പിന്നിലാക്കി മുന്നേറി റിലയൻസ് ജിയോ. പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ഴിഞ്ഞ വര്‍ഷം നവംബറില്‍ 36.9 കോടി വരിക്കാരെ ജിയോ സ്വന്തമാക്കിയെന്ന റിപ്പോർട്ട്. വോഡാഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ വരിക്കാരുടെ എണ്ണം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ കുറഞ്ഞത് റിലയന്‍സ് ജിയോയുടെ വരിക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവിന് കാരണമായെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.

Also read : ന്യൂസിലൻഡിനെതിരായ ട്വന്‍റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ, അടിച്ചു തകർത്ത് രോഹിത് ശർമ്മ

ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ റിലയന്‍സ് ജിയോയുടെ റവന്യൂ മാര്‍ക്കറ്റ് ഷെയര്‍ എയര്‍ടെല്‍, ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍, വോഡഫോണ്‍-ഐഡിയ എന്നിവയെക്കാള്‍ 34.9 ശതമാനം ഉയർന്നിട്ടുണ്ട്. ഒരു ഉപയോക്താവില്‍ നിന്നുള്ള ശരാശരി വരുമാനമാണ് എആര്‍പിയു കഴിഞ്ഞ രണ്ട് പാദങ്ങളെക്കാള്‍ ഇപ്പോള്‍ മെച്ചപ്പെടുന്നുണ്ട്. ടെലികോം കമ്പനികൾ കഴിഞ്ഞ ഡിസംബറില്‍ നടപ്പാക്കിയ താരിഫ് വര്‍ദ്ധന 25 മുതല്‍ 35 ശതമാനം വരെയായിരുന്നുവെന്നും ഇത് എആര്‍പിയു വര്‍ദ്ധിക്കാന്‍ പ്രധാന കാരണമായി മാറുന്നുണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button