Latest NewsCricketNewsSports

സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ട് പേസറെയും ബാറ്റ്‌സ്മാനെയും തെരഞ്ഞെടുത്ത് മഗ്രാത്ത്

സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ട് പേസറെയും ബാറ്റ്‌സ്മാനെയും തെരഞ്ഞെടുത്ത് ഓസീസ് ബൗളിംഗ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത്. ഇതില്‍ ഇന്ത്യന്‍ ആരാധകരെ സന്തോഷിപ്പിക്കുന്ന രണ്ട് പേരുകളാണ് പേസ് ജീനിയസ് വ്യക്തമാക്കിയത്. ബോളിഗിലും ബാറ്റിംഗിലും ഇന്ത്യയില്‍ നിന്നുള്ള ഓരോ താരങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്.

മികച്ച പേസര്‍മാരായി ദക്ഷിണാഫ്രിക്കന്‍ താരം കാഗിസോ റബാഡ, ഇന്ത്യന്‍ താരം ജസ്പ്രീത് ബുമ്ര എന്നിവരെയാണ് മഗ്രാത്ത് തെരഞ്ഞെടുത്തത്. ഏകദിന റാങ്കിംഗില്‍ ഒന്നാം നമ്പര്‍ ബൗളറാണ് ബുമ്ര അതേസമയം റബാഡ നാലാം സ്ഥാനത്താണ് എന്നാല്‍ ടെസ്റ്റ് റാങ്കിംഗില്‍ ബുമ്ര ആറാമതും റബാഡ നാലാമതുമാണ്. അസാധാരണ താരമായ ബുമ്രക്ക് മികച്ച പേസും നിയന്ത്രണവും കൃത്യമായ മനോഭാവവും ഉണ്ടെന്ന് മഗ്രാത്ത് പറയുന്നു. അതേസമയം ചാമ്പ്യന്‍ പേസര്‍ എന്നാണ് മഗ്രാത്ത് റബാഡക്ക് നല്‍കുന്ന വിശേഷണം.

ബാറ്റ്സ്മാന്‍മാരില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെയും ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെയുമാണ് മഗ്രാത്ത് തെരഞ്ഞെടുത്തത്. സ്മിത്ത് അസാധാരണ ബാറ്റ്‌സ്മാനാണ് എന്നാണ് മഗ്രാ വിശേഷിപ്പിച്ചത്. അതേസമയം കോഹ്ലി സാങ്കേതികത്തികവുള്ള ക്ലാസ് പ്ലെയറാണെന്നും അദ്ദേഹം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button