KeralaLatest NewsNewsEntertainment

സിനിമയിലെ മിസ്റ്റേക്ക് കണ്ടുപിടിക്കൂ.. അടുത്ത സിനിമയില്‍ അവസരം നേടൂ..

സിനിമയിലെ മിസ്റ്റേക്ക് കണ്ടുപിടിക്കുന്നവര്‍ക്ക് അടുത്ത സിനിമയില്‍ അവസരമൊരുക്കി അണിയറ പ്രവര്‍ത്തകര്‍. ജനുവരി 31 ന് തീയറ്ററുകളില്‍ എത്തുന്ന ‘വടക്കന്‍ പെണ്ണ്’ എന്ന സിനിമയിലാണ് പ്രേക്ഷകര്‍ക്കായി ഒരു ചെറിയ മിസ്റ്റേക്ക് ചെയ്തു വച്ചിരിക്കുന്നത്.

കൃത്യമായി കണ്ടെത്തി തരുന്ന ആദ്യത്തെ 3 പേർക്ക് മാർച്ചിൽ തുടങ്ങുന്ന “ഒരു താടി കഥ ” എന്ന അടുത്ത പ്രൊജക്റ്റില്‍ അവസരം ലഭിക്കും. അഭിനയ താല്പര്യം ഉള്ളവർ ആണെങ്കിൽ ഒരു നല്ല വേഷം ചെയ്യാം. സംവിധാനം താല്പര്യം ഉള്ളവർ ആണെങ്കിൽ 7 ദിവസം നമ്മുടെ യൂണിറ്റിന്റെ കൂടെ സ്റ്റേ ചെയ്തു റെമ്യൂണറേഷനോട് കൂടി സംവിധാന സഹായികൾ ആവാം.

അപ്പൊ ആദ്യത്തെ ഷോയില്‍ തന്നെ സീറ്റ്‌ ബുക്ക് ചെയ്യാൻ മറക്കല്ലേ, ഒരു പക്ഷെ ഇതാവാം നിങ്ങളുടെ ജീവിതം മാറ്റിമറിക്കുന്നത്.

നിങ്ങളുടെ കണ്ടെത്തൽ അയച്ചു തരേണ്ട ഇമെയിൽ id : jamsfilmhouse@gmail.com

shortlink

Post Your Comments


Back to top button