CricketLatest NewsNewsSports

ന്യൂസിലൻഡിനെതിരായ സൂപ്പർ ഓവർ, ആ നിർണായക നിമിഷങ്ങളെ കുറിച്ച് വിജയശില്പി രോഹിത് ശർമ്മ

ന്യൂസിലൻഡിനെതിരായ ട്വന്‍റി 20 മത്സരത്തിന് ശേഷം സൂപ്പര്‍ ഓവറിലെ മിന്നും പ്രകടനത്തിന് പിന്നിലുള്ള രഹസ്യം വെളിപ്പെടുത്തി ഹിറ്റ്മാൻ രോഹിത് ശർമ്മ. കെ.എല്‍ രാഹുലിനൊപ്പം ക്രീസിലിറങ്ങുമ്പോള്‍ മനസ്സിലെ  കണക്കുകൂട്ടലിനെ കുറിച്ചും മത്സര ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രോഹിത് വെളിപ്പെടുത്തി.

‘ആദ്യമായിട്ടാണ് സൂപ്പര്‍ ഓവറില്‍  ബാറ്റിങ്ങിനിറങ്ങുന്നത്. എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായ ധാരണയില്ലായിരുന്നു. ആദ്യ പന്തില്‍ എന്തു ചെയ്യണമെന്നും അറിയില്ലായിരുന്നു. ഒന്നും ആലോചിക്കാന്‍ തോന്നിയില്ല. മികച്ച ഷോട്ടിന് ശ്രമിക്കുക എന്നത് മാത്രമായിരുന്നു മനസ്സില്‍. ആദ്യ രണ്ട് ട്വന്റി-20യിലും പ്രതീക്ഷയ്‌ക്കൊത്തുയരാന്‍  എനിക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ ഇന്ന് നന്നായി ചെയ്യണമെന്നുണ്ടായിരുന്നു. ഈ മത്സരം വിജയിച്ചാല്‍ പരമ്പര നേടാം എന്നത് മാത്രമായിരുന്നു മനസ്സില്‍.’ രോഹിത് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button