KeralaLatest NewsNews

വാഹനവകുപ്പ് ഉദ്യോഗസ്ഥരേയും പൊലീസിനേയും ഒരു പോലെ ഞെട്ടിച്ച് വായു വേഗത്തില്‍ വിദ്യാര്‍ത്ഥിനി…. പിന്നീട് ഉണ്ടായ സംഭവം ഇങ്ങനെ

കൊച്ചി: വാഹനവകുപ്പ് ഉദ്യോഗസ്ഥരേയും പൊലീസിനേയും ഒരു പോലെ ഞെട്ടിച്ച് വായു വേഗത്തില്‍ വിദ്യാര്‍ത്ഥിനി..  ഹെല്‍മറ്റ് ധരിക്കാതെയും മൊബൈല്‍ ഫോണില്‍ സംസാരിച്ചുമാണ് വിദ്യാര്‍ത്ഥിനി നിയമലംഘനം നടത്തിയത് .

കൊച്ചി കാക്കനാട് പടമുകള്‍-പാലച്ചുവട് റോഡിലാണ് സംഭവം. പടമുകള്‍ പാലച്ചുവട് സ്വദേശിനിയായ വിദ്യാര്‍ഥിനിയാണ് വാഹന പരിശോധനക്കിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ മുമ്പില്‍ കുടുങ്ങിയത്.

Read also : സംസ്ഥാനത്തെ ഗതാഗതനിയമലംഘനം : പിഴ സംബന്ധിച്ച് കേന്ദ്രത്തിന്റെ പുതിയ അറിയിപ്പ്

ഇതോടെ ഹെല്‍മറ്റ് ഇല്ലാതെ മൊബൈല്‍ ഫോണില്‍ സംസാരിച്ച് സ്‌കൂട്ടര്‍ ഓടിച്ച കോളേജ് വിദ്യാര്‍ത്ഥിനിയുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കി. ഒപ്പം 2500 രൂപ പിഴയും ഒരു ദിവസത്തെ പരിശീലന ക്ലാസിലും പങ്കെടുക്കണം.
രാവിലെ സ്‌കൂട്ടറില്‍ കോളജിലേക്ക് പോകുകയായിരുന്നു വിദ്യാര്‍ത്ഥിനി. ഒരു കൈ സ്‌കൂട്ടറിന്റെ ഹാന്‍ഡിലിലും മറു കയ്യില്‍ മൊബൈല്‍ ഫോണുമായാണ് പെണ്‍കുട്ടി സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. മൊബൈല്‍ ഫോണ്‍ ഡയല്‍ ചെയ്തു കൊണ്ടായിരുന്നു സ്‌കൂട്ടര്‍ ഓടിക്കല്‍.

തൊട്ടടുത്ത ജംക്ഷനില്‍ സ്‌കൂട്ടര്‍ വച്ച ശേഷം കോളജ് ബസിലാണ് പോകുന്നതെന്നു വിദ്യാര്‍ഥിനി പറഞ്ഞു. ഇതോടെ ക്ലാസ് നഷ്ടപ്പെടാതിരിക്കാന്‍ അപ്പോള്‍ തന്നെ കുറ്റപത്രം നല്‍കി വിദ്യാര്‍ഥിനിയെ വിട്ടയച്ചു. പിറ്റേന്നു ആര്‍ടി ഓഫിസില്‍ ഹാജരാകണമെന്നും നിര്‍ദ്ദേശിച്ചു. എന്നാല്‍ പിറ്റേന്ന് ഹാജരാകാന്‍ വൈകിയതിനാല്‍ ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥിനിക്ക് ഷോക്കോസ് നോട്ടീസും അയച്ചു.

ഇതോടെ ആര്‍ടിഒക്ക് മുമ്പാകെ വിദ്യാര്‍ഥിനി ഹാജരായി. തുടര്‍ന്ന് ബന്ധുവിന്റെ മരണം അറിയിക്കാനാണ് അടിയന്തരമായി ഫോണ്‍ ചെയ്തത് എന്നാണ് വിദ്യാര്‍ത്ഥിനി വാദിച്ചത്. പക്ഷേ കൂട്ടുകാരിയെയാണ് വിദ്യാര്‍ത്ഥി വിളിച്ചതെന്നു അന്വേഷണത്തില്‍ വ്യക്തമായി.

തുടര്‍ന്നാണ് നടപടി. സ്‌കൂട്ടര്‍ ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചതിനാണ് ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. കൂടാതെ 2,000 രൂപ പിഴയും അടക്കണം. ഹെല്‍മറ്റ് ധരിക്കാത്തതിനാണ് 500 രൂപ പിഴ. മൂന്നു മാസത്തിനുള്ളില്‍ ഒരു ദിവസം ഗതാഗത നിയമ പരിശീലന ക്ലാസില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം

shortlink

Related Articles

Post Your Comments

Related Articles


Back to top button